CMDRF

ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എംജി; ഇന്ത്യന്‍ വിപണി പിടിക്കാന്‍ വിന്‍ഡ്സര്‍ ഇവി എത്തുന്നു

പനോരമിക് സണ്‍റൂഫും ഇവിയില്‍ ഫീച്ചര്‍ വിന്‍ഡ്‌സര്‍ ഇവിയില്‍ ഉണ്ടാകും

ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എംജി; ഇന്ത്യന്‍ വിപണി പിടിക്കാന്‍ വിന്‍ഡ്സര്‍ ഇവി എത്തുന്നു
ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എംജി; ഇന്ത്യന്‍ വിപണി പിടിക്കാന്‍ വിന്‍ഡ്സര്‍ ഇവി എത്തുന്നു

ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി(ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍) ഇന്ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എംജി മോട്ടോര്‍ പുറത്തിറക്കാന്‍ പോകുന്ന വിന്‍ഡ്സര്‍ ഇവിയാണ് ഇന്ത്യന്‍ വിപണി പിടിക്കാനായി എത്തുന്നത്. ജെഎസ്ഡബ്ല്യുവുമായി കൈകോര്‍ത്ത ശേഷം എംജി മോട്ടോര്‍ പുറത്തിറക്കാന്‍ പോകുന്ന ആദ്യ മോഡലാണ് വിന്‍ഡ്സര്‍ ഇവി. കോമെറ്റ് ഇവി, ദട ഇവി എന്നിവയ്ക്ക് ശേഷം ബ്രിട്ടീഷ് പൈതൃകം പേറുന്ന ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണ് എംജി വിന്‍ഡ്‌സര്‍ ഇവി.

ചൈനയില്‍ വില്‍ക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയില്‍ നിന്നുള്ള നിരവധി ഡിസൈനുകള്‍ വിന്‍ഡ്‌സര്‍ ഇവി ഉള്‍പ്പെടുന്നുണ്ട്. വിന്‍ഡ്‌സര്‍ ഇവിയുടെ ഫാസിയയില്‍ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍ സ്ട്രിപ്പും താഴെയായി സ്ഥാപിച്ചിരിക്കുന്ന ഹെഡ്‌ലൈറ്റുകളും വാഹനത്തിന് സവിശേഷമായ ഭംഗി നല്‍കുന്നുണ്ട്. ഇന്റലിജന്റ് സിയുവിയില്‍ ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ഡാഷ്‌ബോര്‍ഡില്‍ വുഡന്‍ ട്രിം ഇന്‍സേര്‍ട്ടും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

15.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 8.8 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ് തുടങ്ങിയ ഫീച്ചറുകള്‍ വിന്‍ഡ്‌സര്‍ ഇവിയില്‍ ഉപഭോക്താക്കള്‍ എംജി മോട്ടോര്‍ വാഗ്ദാനം ചെയ്യുന്നു. ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകളും ഇലക്ട്രിക് ടെയില്‍ഗേറ്റും ഉണ്ടാകും. പനോരമിക് സണ്‍റൂഫും ഇവിയില്‍ ഫീച്ചര്‍ വിന്‍ഡ്‌സര്‍ ഇവിയില്‍ ഉണ്ടാകും. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), 360ഡിഗ്രി ക്യാമറ എന്നിവ യാത്രക്കാരുടെ സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവയുള്‍പ്പെടെയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങളും എംജി സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം അവതരിപ്പിക്കുക. വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്ററിലധികം റേഞ്ച് നല്‍കാന്‍ പ്രാപ്തമാണ്. ചെറിയ ബാറ്ററി പായ്ക്കിന് ഏകദേശം 360 കിലോമീറ്ററായിരിക്കും റേഞ്ച്. അരമണിക്കൂറിനുള്ളില്‍ 30 ശതമാനം വരെ ബാറ്ററി റീചാര്‍ജ് എംജി വാഗ്ദാനം ചെയ്യുന്നത്.

Top