യുപിയിൽ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്‌നം, ജൂൺ നാലിന് ജനങ്ങൾ ആ സ്വപ്‌നത്തിൽനിന്ന് ഉണർത്തും- മോദി

യുപിയിൽ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്‌നം, ജൂൺ നാലിന് ജനങ്ങൾ ആ സ്വപ്‌നത്തിൽനിന്ന് ഉണർത്തും- മോദി
യുപിയിൽ 79 സീറ്റ് നേടുമെന്നത് ദിവാസ്വപ്‌നം, ജൂൺ നാലിന് ജനങ്ങൾ ആ സ്വപ്‌നത്തിൽനിന്ന് ഉണർത്തും- മോദി

ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ 79 സീറ്റിൽ വിജയിക്കും എന്നത് കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും ദിവാസ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ നാലിന് ജനങ്ങൾ അവരെ ആ ദിവാസ്വപ്നത്തിൽനിന്നും ഉണർത്തുമെന്നും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ ബസ്തിയിൽ ബുധനാഴ്‌ച നടന്ന പൊതുസമ്മേളനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോദി. ഇന്ന് ഇന്ത്യ ഭരിക്കുന്നത് ദുർബലരായ കോൺഗ്രസ് സർക്കാരല്ല, ശക്തമായ മോദി സർക്കാരാണ് ആക്രമിക്കുന്നവരെ അവരുടെ വീട്ടിൽ കയറി തീർത്തുകളയാൻ തക്ക ശക്തമായ രാജ്യമാണ് ഇന്ന് ഇന്ത്യ പ്രധാനമന്ത്രി.’ദിവാസ്വപ്നം കാണുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോഴാണത് അതെന്താണെന്ന് മനസിലാക്കുന്നത്. ഉത്തർപ്രദേശിൽ 79 സീറ്റിൽ തങ്ങൾ വിജയിക്കും എന്നാണ് കോൺഗ്രസിൻ്റെയും സമാജ്‌വാദി പാർട്ടിയുടെയും നേതാക്കളായ ‘രാജകുമാരന്മാർ’ ജനങ്ങൾക്കിടയിൽ പറഞ്ഞുപരത്തുന്നത്.

അത് അവരുടെ ദിവാസ്വപ്‌നം മാത്രമാണ്. ജൂൺ നാലിന് ജനങ്ങൾ അവരെ ആ സ്വ‌പ്നത്തിൽനിന്ന് ഉണർത്തും. അന്നവർ ഇലക്ട്രോണിക് വോട്ടിങ് മെഷിനെയാവും കുറ്റംപറയുക, മോദി പറഞ്ഞു.പാകിസ്ത‌ാന്റെ പക്കൽ ആറ്റംബോംബ് ഉണ്ട് എന്നുപറഞ്ഞ് കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. പാകിസ്‌താൻ ഇന്ത്യയോട് പരിജയപ്പെട്ടിട്ടേയുള്ളൂ. എന്നാൽ, കോൺഗ്രസും സമാജ്വാദി പാർട്ടിയും പറയുന്നത് നമ്മളവരെ ഭയപ്പെടണം എന്നാണ്. അതിനവർ പറയുന്ന കാരണം, പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ടെന്നതാണ്. അതുകണ്ട് നമ്മൾ എന്തിന് ഭയപ്പെടണം?, മോദി ചോദിച്ചു,ഇന്ന് ഇന്ത്യ ഭരിക്കുന്നത് ദുർബലരായ കോൺഗ്രസ് സർക്കാരല്ല, ശക്തമായ മോദി സർക്കാരാണ്. ആക്രമിക്കുന്നവരെ അവരുടെ വീട്ടിൽ കയറി തീർത്തുകളയാൻ തക്ക ശക്തമായ രാജ്യമാണ് ഇന്ന് ഇന്ത്യ, മോദി പറഞ്ഞു. രാജ്യം ആറാംഘട്ട തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ ജനങ്ങളെല്ലാവരും അവരുടെ വോട്ടവകാശം വേണ്ടവിധം പ്രയോജനപ്പെടുത്തണമെന്നും മോദി ആഹ്വാനം ചെയ്തു‌.

ഒരു മഹത്തായ കാര്യം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ നിങ്ങളത് നഷ്ടപ്പെടുത്തുമോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ തീർച്ചയായും വോട്ട് ചെയ്യണം. 80 കോടി ജനങ്ങൾക്ക് സൗജന്യമായി റേഷൻ കിട്ടുന്നത് ചെറിയ കാര്യമാണോ? ആ ഭാഗ്യം നിങ്ങളുടേതുകൂടിയാണ് എന്ന് പറയണമെങ്കിൽ നിങ്ങളും തിരഞ്ഞെടുപ്പിൽ പങ്കാളികളാകേണ്ടേ? തിരഞ്ഞെടുക്കപ്പെട്ടാൽ ഇനിയും ഞാൻ അത്തരം സദ്പ്രവർത്തികൾ ചെയ്യുന്നത് തുടരും, മോദി പറഞ്ഞു.

Top