പ്രീമിയം ലുക്കില്‍, CE04 ഇലക്ട്രിക് സ്‌കൂട്ടറുമായി; BMW

പ്രീമിയം ലുക്കില്‍, CE04 ഇലക്ട്രിക് സ്‌കൂട്ടറുമായി; BMW
പ്രീമിയം ലുക്കില്‍, CE04 ഇലക്ട്രിക് സ്‌കൂട്ടറുമായി; BMW

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ഇരുചക്ര വാഹന വിഭാഗമായ ബി.എം.ഡബ്ല്യു മോട്ടോറാഡ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നു. സി.ഇ.04 എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ജൂലായ് 24-ന് അവതരിപ്പിക്കും. ഒരു പ്രീമിയം വാഹന നിര്‍മാതാക്കളില്‍നിന്ന് ആദ്യമായി എത്തുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ആയതിനാല്‍ തന്നെ എതിരാളികള്‍ ഇല്ലെന്നതാണ് ഈ വാഹനത്തിന് വിപണിയില്‍ ലഭിക്കുന്ന മേല്‍കൈ

മാക്‌സി സ്‌കൂട്ടറുകള്‍ക്ക് സമാനമായ ഡിസൈനില്‍ പ്രീമിയം ലുക്കില്‍ ഒരുങ്ങുന്നതാണ് സി.ഇ.04-ന്റെ പ്രധാന സവിശേഷത. എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ഹെഡ്ലാമ്പ്, വിശാലമായ ഏപ്രണ്‍, ഉയര്‍ന്ന് നില്‍ക്കുന്ന ഹാന്‍ഡില്‍, വശങ്ങളില്‍ നല്‍കിയിട്ടുള്ള കവറിങ്ങില്‍ ബി.എം.ഡബ്ല്യു ലോഗോയും 04 ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്. ഫ്‌ളാറ്റ് ആയിട്ടുള്ള ബെഞ്ച് സീറ്റാണ് ഇതിലുള്ളത്. 15 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളാണ് വാഹനത്തെ റോഡില്‍ ഉറപ്പിക്കുന്നത്.

കാറുകളുമായി താരതമ്യം ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറുകളാണ് ഈ വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് വലിപ്പത്തിലുള്ള ടി.എഫ്.ടി. സ്‌ക്രീനാണ് ഇതില്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററായി പ്രവര്‍ത്തിക്കുന്നത്. നാവിഗേഷന്‍, കണക്ടിവിറ്റി, പെര്‍ഫോമെന്‍സ് ഡാറ്റ, റേഞ്ച്, ചാര്‍ജിങ്ങ് ടൈം തുടങ്ങിയവയാണ് ഇതില്‍ ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍. സി-ടൈപ്പ് ചാര്‍ജിങ്ങ്, ഉള്‍പ്പെടെയുള്ള റെഗുലര്‍ സ്‌കൂട്ടറുകളിലെ ഫീച്ചറുകളും ഇതില്‍ നല്‍കുന്നുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നിന് നിരവധി ഫീച്ചറുകള്‍ ഈ സ്‌കൂട്ടറില്‍ ഒരുക്കിയിട്ടുണ്ട്. ട്രാക്ഷന്‍ കണ്‍ട്രോള്‍, എ.ബി.എസ്. ബ്രേക്കിങ്ങ്, മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള 265 എം.എം. വലിപ്പത്തിലുള്ള ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് റിവേഴ്സ് ഫങ്ഷന്‍ എന്നിങ്ങനെ നീളുന്നതാണ് സുരക്ഷ ഫീച്ചറുകള്‍. 2285 എം.എം. നീളവും 1150 എം.എം. ഉയരവും 855 എം.എം. വീതിയുമാണ് ഈ സ്‌കൂട്ടറിനുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റ് എങ്കിലും ഇത് 800 എം.എം. വരെ ഉയര്‍ത്താനുള്ള സൗകര്യവും ഇതില്‍ ഒരുക്കുന്നുണ്ട്.

മെക്കാനിക്കല്‍ സവിശേഷതകളും താരതമ്യേന ആകര്‍ഷകമാണ്. 8.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബി.എം.ഡബ്ല്യു സി.ഇ.04-ല്‍ നല്‍കിയിട്ടുള്ളത്. ഇത് 41 ബി.എച്ച്.പി. പവറും 62 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോ മീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മൂന്ന് റൈഡിങ്ങ് മോഡലുകളുള്ള ഈ സ്‌കൂട്ടര്‍ 2.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോ മീറ്റര്‍ വേഗത കൈവരിക്കും.

Top