ഡൽഹി: അൻവറിനായുള്ള മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടു. അൻവർ ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും നല്ല സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തുമെന്നും,അതിൽ തൃപ്തനല്ലെന്നാണ് അൻവർ ഇന്നലെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
‘സർക്കാരിനും പാർട്ടിക്കും എതിരായ കാര്യങ്ങളാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്. അൻവറിന്റെ ഉദ്ദേശം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് ചോദിക്കാനുള്ള കാര്യങ്ങളോട് പിന്നീട് പ്രതികരിക്കുമെന്നും,അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളി കളയുകയാണെന്നും ആരോപണങ്ങളെല്ലാം തന്നെ സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും, നിഷ്പക്ഷമായ അന്വേഷണം തുടരുമെന്നും’ അദ്ദേഹം കൂട്ടിചേർത്തു.