തീരത്തടിഞ്ഞ ചെരിപ്പുകള്‍ ഉപയോഗിച്ച്; ആകര്‍ഷകമായ സെല്‍ഫി പോയിന്റുകൾ

ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും പ്ലാന്‍ അറ്റ് എര്‍ത്തും ചേര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി സൗത്ത് ബീച്ചില്‍ സെല്‍ഫി പോയന്റുകള്‍ ഒരുക്കിയത്

തീരത്തടിഞ്ഞ ചെരിപ്പുകള്‍ ഉപയോഗിച്ച്; ആകര്‍ഷകമായ സെല്‍ഫി പോയിന്റുകൾ
തീരത്തടിഞ്ഞ ചെരിപ്പുകള്‍ ഉപയോഗിച്ച്; ആകര്‍ഷകമായ സെല്‍ഫി പോയിന്റുകൾ

ഫോര്‍ട്ട്‌കൊച്ചി: കടല്‍തീരത്തെ മാലിന്യത്തില്‍നിന്ന് ശേഖരിച്ച ചെരിപ്പുകള്‍ ഉപയോഗിച്ച് തീരശുചീകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആകര്‍ഷകമായ സെല്‍ഫി പോയിന്റുകൾ ഒരുക്കി. ടൂറിസം ദിനത്തിന്റെ ഭാഗമായി ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കൊച്ചിന്‍ ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിയും പ്ലാന്‍ അറ്റ് എര്‍ത്തും ചേര്‍ന്നാണ് ഫോര്‍ട്ട്‌കൊച്ചി സൗത്ത് ബീച്ചില്‍ സെല്‍ഫി പോയിന്റുകൾ ഒരുക്കിയത്.

വെള്ളിയാഴ്ച വൈകീട്ട് നാലിന് ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്‌സി എം.എല്‍.എ, ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ കെ. മീര, ജില്ല ടൂറിസം സെക്രട്ടറി സതീഷ് മിരാന്‍, ബോണി തോമസ് എന്നിവര്‍ സംസാരിക്കും.

ഒരാഴ്ചയായി ഫോര്‍ട്ട്‌കൊച്ചി ബീച്ച് ശുചീകരണത്തില്‍ കായലിലൂടെയും കടലിലൂടെയും ഒഴുകിയെത്തിയ 1300 കിലോയിലധികം ചെരിപ്പുകളാണ് ശേഖരിച്ചത്. ഇതിലെ നൂറുകണക്കിന് ചെരിപ്പുകള്‍ ഉപയോഗിച്ചാണ് ചിറകുരൂപത്തില്‍ നിറപ്പകിട്ടുള്ള മൂന്ന് സെല്‍ഫിപോയിന്റുകൾ ഒരുക്കിയത്. പൂക്കള്‍, പക്ഷികള്‍ എന്നീ രൂപങ്ങളും രണ്ടാം ഘട്ടമായി നിര്‍മിക്കും. ടൂറിസം ദിനത്തോടനുബന്ധിച്ച് ബീച്ചിലെത്തുന്ന വനിതകളുടെ കൈകളില്‍ സൗജന്യമായി മൈലാഞ്ചിയിടും. മട്ടാഞ്ചേരിയിലെ മൈലാഞ്ചി കലാകാരി ഷിഫാനയുടെ നേതൃത്വത്തിലാണ് മൈലാഞ്ചിയിടല്‍.

Top