CMDRF

മദ്യപിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ,കെഎസ്ആര്‍ടിസി അപകടമരണം കുറഞ്ഞു

മദ്യപിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ,കെഎസ്ആര്‍ടിസി അപകടമരണം കുറഞ്ഞു
മദ്യപിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ,കെഎസ്ആര്‍ടിസി അപകടമരണം കുറഞ്ഞു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ പിടികൂടി തുടങ്ങിയതോടെ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞതായി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ‘ഒരാഴ്ച 7 അപകട മരണങ്ങള്‍ വരെയാണ് മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് ആഴ്ചയില്‍ രണ്ടായി കുറഞ്ഞു. ചില ആഴ്ചകളില്‍ അപകടമരണം ഉണ്ടായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആകെ അപകടങ്ങളുടെ എണ്ണവും വലിയ രീതിയില്‍ കുറഞ്ഞു. 35 അപകടങ്ങള്‍ ആഴ്ച്ചയില്‍ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞു. സ്വിഫ്റ്റ് ബസില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അപകട മരണമില്ല’ ജീവനക്കാരെ ഓണ്‍ലൈനില്‍ അഭിസംബോധന ചെയ്തു മന്ത്രി പറഞ്ഞു.

ബസുകള്‍ സമയക്രമം പാലിക്കണമെങ്കിലും അമിതവേഗം വേണ്ടെന്നു മന്ത്രി പറഞ്ഞു. ചെറിയ വാഹനങ്ങള്‍ക്ക് പരിഗണന നല്‍കണം. വീടിന്റെ നാഥനായ ആള്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബം താറുമാറാകും. ബസ് നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്തു നിര്‍ത്തണം. സ്റ്റോപ്പാണെങ്കിലും ബസുകള്‍ സമാന്തരമായി നിര്‍ത്തരുത്. മറ്റ് വാഹനങ്ങള്‍ക്ക് അത് ബുദ്ധിമുട്ടാകും. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന അകലം ഉണ്ടാകണം. സ്വകാര്യ ബസുകളും ഈ നിര്‍ദേശം പാലിക്കണം. ബസ് ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടിയെടുക്കും. കൈ കാണിച്ചാല്‍ ബസ് നിര്‍ത്തണം. സ്റ്റോപ്പ് ഇല്ലെങ്കിലും രണ്ടോ മൂന്നോ ആളുകളുണ്ടെങ്കില്‍ സൂപ്പര്‍ഫാസ്റ്റാണെങ്കിലും നിര്‍ത്തണം. ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ ആളെ ഇറക്കണം. അനാവശ്യമായി ഡീസല്‍ ഉപയോഗിക്കരുത്. ബസുകള്‍ക്ക് തകരാര്‍ കണ്ടാല്‍ ഉടന്‍ തന്നെ മെക്കാനിക്കല്‍ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Top