അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഡൊണാൾഡ് ട്രംപിന്റെ വരവോടെ ലോകം ചിലമാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നാണ് സൂചന. ട്രംപ് എടുക്കുന്ന തീരുമാനങ്ങൾ റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഇറാൻ രാഷ്ട്രങ്ങളെ മാത്രമല്ല ബാധിക്കുക എന്നതാണല്ലോ ഇപ്പോഴത്തെ സ്ഥിതി. അത് കൊണ്ട് തന്നെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിൽ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിക്കാൻ മുമ്പെങ്ങും കാണാത്ത തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഒരു നീണ്ടനിരയാണ് കാണാനായത്. അമേരിക്കയിലെ മാറ്റം ലോകരാജ്യങ്ങളുടെ സുരക്ഷയിലും വ്യാപാരത്തിലും നല്ല രീതിയിൽ പ്രകടമാകും എന്ന സൂചനയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ലോക സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
പാശ്ചാത്യ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ചെലവ് ഇനിയും വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ട്രംപ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഇവർ പറയുന്നു. 2014ൽ റഷ്യ ക്രിമിയ ആക്രമിച്ചതിനെത്തുടർന്ന് നാറ്റോ അംഗങ്ങൾ പ്രതിരോധ ചെലവ് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) രണ്ട് ശതമാനമായി ഉയർത്തുമെന്ന് പ്രതിജ്ഞയെടുക്കുകയുണ്ടായി . നാറ്റോയുടെ അഭിപ്രായത്തിൽ, അത് നേടാൻ ഈ 2024 വരെ അവർക്ക് സമയമെടുത്തു എന്നാണ് സത്യം.
Also Read: ഇസ്രയേലിനെയും ഇറാനെയും ഒപ്പം കൂട്ടാൻ ട്രംപ്; വലിയ വിട്ടുവീഴ്ചകൾ ആവശ്യമോ?
തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും ശക്തമാക്കേണ്ടതിന്റെ ആവശ്യകത പാശ്ചാത്യർ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ സുരക്ഷയ്ക്ക് റഷ്യ ഉയർത്തുന്ന ഭീഷണി അമേരിക്കൻ ഇടപെടലിലൂടെ കുറയുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ കണക്കുകൂട്ടുന്നത്. അതേസമയം, യുക്രെയ്‌നിനുള്ള 61 ബില്യൺ ഡോളർ സൈനിക സഹായം വൈകിപ്പിക്കാൻ ട്രംപ് കഴിഞ്ഞ വർഷം കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തിയതോടെ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ആശങ്കയിലാണ്. എന്നാൽ, ഫ്രാൻസും ജർമ്മനിയും സ്വതന്ത്രമായി തീരുമാനം എടുക്കുന്ന ശക്തമായ ഫെഡറൽ സംവിധാനമുള്ള രാജ്യങ്ങളാണ്. അവർ അമേരിക്കൻ നയങ്ങളെ പൂർണമായും പിന്തുടരണമെന്നില്ലെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ യൂറോപ്പിലെ ഡാരെൻഡോർഫ് പ്രോഗ്രാമിന്റെ ഡയറക്ടർ ദിമിതർ ബെച്ചേവ് പറഞ്ഞു. ജനുവരി അവസാനം ട്രംപ് വൈറ്റ് ഹൗസിൽ വരുന്നത് കണക്കിലെടുത്ത് കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ കണ്ടതിനേക്കാൾ കൂടുതൽ ഐക്യം യൂറോപ്പിൽ കാണാൻ പോകുകയാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ട്രംപിന്റെ സ്വയംഭരണത്തെ പാശ്ചാത്യ രാജ്യങ്ങൾ എതിർക്കാനാണ് കൂടുതൽ സാധ്യത. യൂറോപ്യൻ പ്രതിരോധ വിപണി സ്വയംഭരണാവകാശം നേടണമെന്ന് ട്രംപ് ആഗ്രഹിക്കുന്നില്ല. അതിനാൽ തന്നെ അത് യൂറോപ്പിന്റെ തന്ത്രപരമായ സ്വയംഭരണത്തിന് വഴിയൊരുക്കും. ട്രംപും പുടിനും യഥാർത്ഥത്തിൽ യൂറോപ്പിനെ പുതിയ സാമ്പത്തിക-സാമൂഹ്യ രീതിയിലേയ്ക്ക് മാറ്റുമെന്നാണ് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യൂറോപ്പിൽ നിന്നുള്ളവ ഉൾപ്പെടെ എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവയും എല്ലാ ചൈനീസ് ഇറക്കുമതികൾക്കും 60 ശതമാനം തീരുവയും ചുമത്തുമെന്ന ട്രംപിന്റെ വാഗ്ദാനമാണ് ഇപ്പോൾ കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുന്നത്. യൂറോപ്യൻ കൃഷി, ഉൽപ്പാദനം, വ്യാപാരം എന്നിവയ്ക്കെതിരായ അമേരിക്കൻ സാമ്പത്തിക ആക്രമണമാണ് യൂറോപ്യൻ രാജ്യങ്ങളെ ഒന്നിപ്പിക്കാൻ സാധ്യതയുള്ളത്.
Also Read: ദിവ്യ എസ് അയ്യർക്ക് ഒരു നീതി… പ്രശാന്തിന് മറ്റൊരു നീതി, ചീഫ് സെക്രട്ടറിയുടെ നിലപാട് പക്ഷപാതപരം
യൂറോപ്യൻ നേതാക്കൾക്ക് ട്രംപിന്റെ വിജയം അപകട സൂചനകളാണ് നൽകുന്നത്. സഖ്യങ്ങളിൽ നിന്നും ധാരണകളിൽ നിന്നുമുള്ള പിൻമാറ്റം, കാലാവസ്ഥാ വ്യതിയാനത്തിലെ നയം മാറ്റം എന്നിവ യൂറോപ്പിനെ അമേരിക്കയ്‌ക്കെതിരെ ഒന്നിപ്പിക്കുമെന്നാണ് സൂചന. അതേസമയം ചൈനയ്ക്ക് വ്യാപാരയുദ്ധമാണ് ആശങ്ക. അത് പ്രകടമാക്കിയും കഴിഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യൂറോപ്പ്, അമേരിക്കയിൽ വിൽക്കുന്ന കാറുകൾക്ക് നികുതി കൂട്ടുമെന്ന് ട്രംപ് പ്രഖ്യാപിക്കയും ചെയ്തു. ട്രംപ് വിജയിച്ചതോടെ ബിഎംഡബ്യു, മെർസിഡിം വോൾക്‌സ്വാഗൻ എന്നിവയുടെ ഓഹരി വില 5 മുതൽ 7 ശതമാനം വരെ ഇടിഞ്ഞു. അമേരിക്കയാണ് ജർമ്മൻ കാറുകളുടെ ഏറ്റവും വലിയ വിപണി. മുമ്പ് യൂറോപ്യൻ സ്റ്റീൽ അലൂമിനിയം ഇറക്കുമതിക്ക് നികുതി ചുമത്തിയപ്പോൾ ലീവൈസ് ജീൻസിനും, ഡേവിഡ്‌സൺ മോട്ടോർ സൈക്കിളിനും നികുതി ചുമത്തി തിരിച്ചടിച്ചിരുന്നു യൂറോപ്പ്. ഇതൊക്കെ ആവർത്തിച്ചാൽ ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ അത് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഒരു ട്രാൻസ് അറ്റ്‌ലാൻഡിക് വ്യാപാരയുദ്ധത്തെ ബ്രിട്ടണും മുന്നിൽകാണുന്നു.