തിരുവനന്തപുരം: ചലചിത്ര അക്കാദമി പദവിയിലേക്ക് വനിതാ പ്രാതിനിധ്യം വേണമെന്ന് ആവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയർമാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാധിനിത്യം വേണമെന്ന ആവശ്യം സിപിഐഎമ്മിലും ചർച്ചയായി.
ചലചിത്ര അക്കാദമി നിലവിൽ വന്നിട്ട് കാൽനൂറ്റാണ്ട് ആയിട്ടും സംവിധായകർ മാത്രമാണ് അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത്. വൈസ് ചെയർമാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റർ ബീന പോളിനെ അധ്യക്ഷയാക്കണമെന്ന ആവശ്യവുമായി വനിതകളുടെ കൂട്ടായ്മയായ ഡബ്യുസിസി സർക്കാരിനെ സമീപിച്ചിരുന്നു.
Also read: രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നത് ആശങ്കാജനകം- വിമൻ ഇന്ത്യാ മൂവ്‌മെന്റ്
ചലചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ദീപിക സുദർശന് വേണ്ടിയും ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. നിയമനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറേിയറ്റിന്റേയും മുഖ്യമന്ത്രിയുടേയും നിലപാട് നിർണ്ണായകമാകും.