CMDRF

ജയത്തോടെ ബാഴ്സയുടെ പരിശീലക വേഷം അഴിച്ച് സാവി

ജയത്തോടെ ബാഴ്സയുടെ പരിശീലക വേഷം അഴിച്ച് സാവി
ജയത്തോടെ ബാഴ്സയുടെ പരിശീലക വേഷം അഴിച്ച് സാവി

ലാലിഗയിലെ അവസാന മത്സരത്തില്‍ ജയത്തോടെ ബാഴ്സലോണയുടെ പരിശീലക വേഷം അഴിച്ച് സാവി ഹെര്‍ണാണ്ടസ്, സെവിയ്യയെ 2-1 നാണ് ബാഴ്സ വീഴ്ത്തിയത്. പതിനഞ്ചാം മിനിറ്റില്‍ ജാവോ കാന്‍സലോ ഉയര്‍ത്തിനല്‍കിയ പാസ് വലയിലേക്ക് തിരിച്ചുവിട്ട് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവിസ്‌കിയിലൂടെയാണ് അവദ് അക്കൗണ്ട് തുറന്നത്. എന്നാല്‍, ഒപ്പത്തിനൊപ്പം പോരാടിയ സെവിയ്യ 31-ാം മിനിറ്റില്‍ യൂസുഫ് എന്‍ നസിയിലൂടെ തിരിച്ചടിച്ചു. തുടര്‍ന്ന് ലീഡ് തിരിച്ചുപിടിക്കാന്‍ പ്രെഡിക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും ഒരുതവണ സെവിയ്യ ഗോള്‍കീപ്പറും പിന്നീട് ക്രോസ് ബാറും തടസ്സംനിന്നു. ഇടവേളക്ക് തൊട്ടുമുമ്പ് സെവിയ്യ താരത്തിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ബാഴ്സ താരം കാന്‍സലോയുടെ ഷോട്ട് എതിര്‍ ഗോള്‍കീപ്പര്‍ തട്ടിത്തെറിപ്പിച്ചു രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫിര്‍മിന്‍ ലോപസിന്റെ ഷോട്ടും ഗോള്‍കീപ്പര്‍ തടഞ്ഞിട്ടെങ്കിലും 59-ാം മിനിറ്റില്‍ ഗുണ്ടോഗന്റെ പാസില്‍ താരം ലക്ഷ്യത്തിലെത്തി.

തുടര്‍ന്ന് ലീഡ് വര്‍ധിപ്പിക്കാന്‍ ബാഴ്സയും തിരിച്ചടിക്കാന്‍ സെവിയ്യയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഇരുഗോള്‍കീപ്പര്‍മാരും വഴങ്ങിയില്ല. ജയത്തോടെ 85 പോയന്റുമായി ലീഗില്‍ രണ്ടാമതായാണ ബാഴ്‌സലോണ ഫിനിഷ് ചെയ്തത്. 95 പോയന്റുമായി റയല്‍ മാഡ്രിഡാണ് ചാമ്പ്യന്മാരായത്.ടീം മാനേജ്‌മെന്റുമായുള്ള ഉടക്കിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് സാവിയെ പരിശീലകസ്ഥാനത്തുനിന്ന് മാറ്റാന്‍ ബാഴ്സലോണ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരിയില്‍തന്നെ സ്ഥാനം ഒഴിയുമെന്ന് ബാഴ്‌സയുടെ വിഖ്യാത താരം കൂടിയായ സാവി പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ലബ് പ്രസിഡന്റ് ജൊവാന്‍ ലപോര്‍ട്ടയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനം മാറ്റി ക്ലബില്‍ തുടരാമെന്ന് അറിയിക്കുകയായിരുന്നു. 2025 ജൂണ്‍ വരെ ബാഴ്സലോണക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിച്ച് കൃത്യം ഒരു മാസത്തിന് ശേഷമായിരുന്നു പുറത്താക്കല്‍. ജര്‍മനിയുടെയും ബയേണ്‍ മ്യൂണികിന്റെയും മുന്‍ കോച്ച് ഹാന്‍സി ഫ്‌ലിക്കാണ് ബാഴ്സയുടെ പുതിയ പരിശീലകനായി എത്തുന്നത്. പുതിയ പരിശീലകന്റെ ബാഴ്സയിലെ ജോലി എളുപ്പമാകില്ലെന്ന് സാവി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top