അമേരിക്കന്‍ തലപ്പത്തേയ്ക്കുള്ള ട്രംപിന്റെ വരവോടെ ലോകത്തിന്റെ ഗതി തന്നെ മാറുകയാണ്. മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അതിന്റെ അവസാനത്തിലേക്കെന്ന സൂചനയാണ് ട്രംപ് ഇപ്പോള്‍ തരുന്നത്. യുക്രെയ്‌നിലെ രക്തച്ചൊരിച്ചില്‍ തടയാന്‍ പമാവധി ശ്രമിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രചരണ വാഗ്ദാനം. ഇതിനായി തന്റെ ടീം കഠിനമായി പരിശ്രമിക്കുമെന്നും ട്രംപ് പല വേദികളിലും ആവർത്തിച്ചിരുന്നു.
ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാര്‍-എ-ലാഗോ വസതിയില്‍ നടന്ന അമേരിക്ക ഫസ്റ്റ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഗാലയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നു, റഷ്യയിലും യുക്രെയ്‌നിലും ഞങ്ങള്‍ കഠിനമായി പ്രവര്‍ത്തിക്കാന്‍ പോകുന്നു’ ഇതായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം. സംഘര്‍ഷം ‘നിര്‍ത്തണം’ എന്ന് തന്നെയാണ് ട്രംപിന്റെ തീരുമാനം. കഴിഞ്ഞ മൂന്ന് ദിവസമായി ‘ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു’ എന്ന് അവകാശപ്പെടുന്ന ഒരു റിപ്പോര്‍ട്ട് താന്‍ കണ്ടെന്ന് പ്രസംഗത്തില്‍ ട്രംപ് പറയുന്നുണ്ട്.
Also Read: പാശ്ചാത്യ രാജ്യങ്ങൾ ഇടതിലേയ്ക്ക് ചായുന്നു, പിന്നിൽ കുടിയേറ്റമോ?
”അവര്‍ പട്ടാളക്കാരായാലും പട്ടണങ്ങളില്‍ ഇരിക്കുന്ന ആളുകളായാലും ഞങ്ങള്‍ യുക്രെയിനില്‍ പ്രവര്‍ത്തിക്കാന്‍ പോകുകയാണ്,” ട്രംപ് പറഞ്ഞു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, യുക്രെയിന് അമേരിക്ക നല്‍കി വന്നിരുന്ന പിന്തുണയെ വിമര്‍ശിക്കുകയും ഇനിയും യുക്രെയിന് ആയുധങ്ങള്‍ നല്‍കിയാല്‍ അമേരിക്കയുടെ യുദ്ധ കലവറ കാലിയായി പോകുമെന്നും ട്രംപ് വോട്ടര്‍മാരോട് പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പ് തന്നെ ട്രംപ് വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ട്രംപ് ഇതിനകം തന്നെ യുക്രെയ്‌നിലെ അമേരിക്കന്‍ നയം പുനഃക്രമീകരിക്കുകയാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
യുക്രെയ്‌നിലെ ട്രംപിന്റെ ഇടപെടല്‍ റഷ്യയ്ക്ക് അനുകൂലമായിരിക്കും എന്നുറപ്പാണ്.
എന്നാൽ ട്രംപ് മുന്നോട്ട് വെയ്ക്കുന്ന ഒരു സമാധാന പദ്ധതി പ്രകാരം യുക്രെയ്‌നെ കുറഞ്ഞത് 20 വര്‍ഷത്തേക്ക് നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രെയ്‌ന് അമേരിക്കയുടെ സൈനിക സഹായം ഇനിയുണ്ടാകില്ലെന്നും അതിനുപകരമായി സംഘര്‍ഷം ഇല്ലാതാക്കാനുള്ള ശ്രമങ്ങളായിരിക്കും അമേരിക്ക സ്വീകരിക്കുകു എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
കൂടാതെ, യുക്രെയ്ന്‍ സഹായത്തെ വിമര്‍ശിക്കുന്ന നിരവധി വിമര്‍ശകരെ ട്രംപ് നോമിനേറ്റ് ചെയ്തിട്ടുണ്ട്, അതില്‍ സെനറ്റര്‍ മാര്‍ക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറി, തുള്‍സി ഗബ്ബാര്‍ഡ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍, മാറ്റ് ഗെയ്റ്റ്സ് അറ്റോര്‍ണി ജനറല്‍ എന്നിവർ ഉൾപ്പെടുന്നു. അതേസമയം, തങ്ങള്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ സംഘര്‍ഷം ഇല്ലാതാക്കുന്നതിനോട് റഷ്യയ്ക്ക് യോജിപ്പില്ലെന്നാണ് വിവരം.
2022 ല്‍ രാജ്യത്തോട് ചേരാന്‍ ഹിതപരിശോധനയില്‍ വോട്ട് ചെയ്ത ഡൊനെറ്റ്‌സ്‌ക്, ലുഗാന്‍സ്‌ക്, കെര്‍സണ്‍, സപോറോഷെ പ്രദേശങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ യുക്രെയ്ന്‍ ശ്രമം ആരംഭിച്ചാൽ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനും റഷ്യ തയ്യാറാണെന്നാണ് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ സൂചിപ്പിച്ചത്. അതേസമയം, ലോകത്തിലെ വന്‍ ശക്തിയായ റഷ്യയോട് എതിരിട്ടാല്‍ പരാജയമാണെന്ന തിരിച്ചറിവിലേയ്ക്ക് യുക്രെയ്ന്‍ എത്തിയതോടെ ആണവായുധം എന്ന തുറുപ്പുചീട്ട് എടുത്തിരിക്കുകയാണ് പ്രസിഡന്റ് സെലന്‍സ്‌കി.
Also Read: റഷ്യയെ വിരട്ടാന്‍ യുക്രെയ്‌നിന്റെ ആണവായുധം എന്ന അവസാന അടവ്
അമേരിക്ക സൈനിക സഹായം നിര്‍ത്തലാക്കിയാല്‍ യുക്രെയ്‌നിന് രാജ്യത്തിന്റെ ആണവ റിയാക്ടറുകളില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ച് ക്രൂഡ് ആറ്റോമിക് ആയുധങ്ങള്‍ വികസിപ്പിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴത്തെ ചര്‍ച്ച. അപ്പോഴും യുക്രെയ്‌നില്‍ അമേരിക്കന്‍ ഇടപെടല്‍ സാധ്യമാകുമ്പോള്‍ നഷ്ടം ഉണ്ടാകാന്‍ പോകുന്നത് സെലന്‍സ്‌കിക്കാണ്. കാരണം നാറ്റോയില്‍ ചേരുക എന്നത് ദീര്‍ഘകാലത്തെ സെലന്‍സ്‌കിയുടെ സ്വപ്‌നമാണ്. എന്നാല്‍ യുക്രെയ്‌നിനെ നാറ്റോയില്‍ ചേരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള സമാധാന സന്ധിയാകും ട്രംപിന്റെ നേതൃത്വത്തില്‍ ഉണ്ടാകാന്‍ പോകുന്നത്.