CMDRF

പള്ളിയില്‍ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റില്‍

പള്ളിയില്‍ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റില്‍
പള്ളിയില്‍ കൈക്കുഞ്ഞിന്റെ അരഞ്ഞാണം മോഷ്ടിച്ച യുവതി അറസ്റ്റില്‍

തിരൂര്‍: പള്ളിയില്‍വെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണം മോഷണം നടത്തിയ കേസില്‍ നിറമരുതൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. നിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗത്തെയാണ് (48) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. തിരൂര്‍ പാന്‍ബസാറിലെ പള്ളിയില്‍ നമസ്‌കരിക്കാന്‍ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്.

വിവരം അറിഞ്ഞ തിരൂര്‍ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വര്‍ണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ എടുത്തിട്ടില്ല എന്ന രീതിയില്‍ യുവതി ആദ്യം നിഷേധിച്ചു. എന്നാല്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സ്വര്‍ണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ് എക്‌സ്‌റേ എടുത്തു പരിശോധിച്ചതില്‍ ഡോക്ടര്‍ യുവതിയുടെ ശരീരത്തില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തിരൂര്‍ സി.ഐ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ ആര്‍.പി. സുജിത്ത്, എ.എസ്.ഐ ഹൈമാവതി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Top