CMDRF

കൊക്കെയ്ന്‍ നിറച്ച ക്യാപ്സ്യൂളുകളുമായി യുവതി പിടിയില്‍

9.73 കോടി രൂപയോളം വില വരുന്ന കൊക്കെയ്ന്‍ ആണ് യുവതി കടത്താന്‍ ശ്രമിച്ചത്.

കൊക്കെയ്ന്‍ നിറച്ച ക്യാപ്സ്യൂളുകളുമായി യുവതി പിടിയില്‍
കൊക്കെയ്ന്‍ നിറച്ച ക്യാപ്സ്യൂളുകളുമായി യുവതി പിടിയില്‍

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ മയക്കുമരുന്ന് പിടികൂടി. കൊക്കെയ്ന്‍ നിറച്ച ക്യാപ്സ്യൂളുകള്‍ കടത്താന്‍ ശ്രമിച്ച ബ്രസീലിയന്‍ യുവതിയാണ് പിടിയിലായത്. വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് മുമ്പ് കൊക്കെയ്ന്‍ നിറച്ച ക്യാപ്സ്യൂളുകള്‍ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍ അറിയിച്ചു. 9.73 കോടി രൂപയോളം വില വരുന്ന കൊക്കെയ്ന്‍ ആണ് യുവതി കടത്താന്‍ ശ്രമിച്ചത്.

ഇവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ അംഗമാണെന്നും മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച സാവോ പോളോയില്‍ നിന്ന് വന്ന യുവതിയെ ഡിആര്‍ഐ മുംബൈ സോണല്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് അടങ്ങിയ ക്യാപ്സ്യൂളുകള്‍ വിഴുങ്ങിയതായി യാത്രക്കാരി സമ്മതിച്ചു. യാത്രക്കാരിയെ അറസ്റ്റ് ചെയ്തതായും അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ മറ്റ് അംഗങ്ങളെ കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Top