CMDRF

തൃപ്പൂണിത്തുറയിൽ ലഹരി മരുന്നുകളുമായി യുവതി പിടിയിൽ

ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്

തൃപ്പൂണിത്തുറയിൽ ലഹരി മരുന്നുകളുമായി യുവതി പിടിയിൽ
തൃപ്പൂണിത്തുറയിൽ ലഹരി മരുന്നുകളുമായി യുവതി പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. കൊച്ചി സ്വദേശി ജ്യോതിയെയാണ് 90ഗ്രാം എംഡിഎംഎയും, 9 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ഹിൽപാലസ് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് സ്റ്റാച്യു ജംഗ്ഷന് സമീപത്തെ അപ്പാർട്ട്മെന്റിൽ പരിശോധന നടത്തിയത്. ജ്യോതിയെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top