മനാമ: ഹെറോയിനടക്കം മയക്കുമരുന്നുമായി 60 വയസ്സുള്ള ഏഷ്യന്‍ വനിത ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആറു കിലോ ഹെറോയിന്‍ കണ്ടെടുത്തത്. അന്വേഷണത്തില്‍ ബഹ്റൈനിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലയിലെ കണ്ണിയാണ് ഇവരെന്ന് കണ്ടെത്തി.
ഒളിവില്‍ കഴിയുന്ന പ്രധാന പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ അധികൃതര്‍ തുടരുകയാണ്. ഒന്നാം പ്രതിയെ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. തെരുവുകളില്‍ വില്‍ക്കാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ഇവര്‍ പറഞ്ഞു. ഇവരുടെ മൊഴി പ്രകാരം മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്.