CMDRF

തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍

എംഡി എം എ കൂടാതെ ആറ് മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 4800 രൂപയും പൊലീസ് പിടിച്ചെടുത്തു

തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍
തലശ്ശേരിയില്‍ എംഡിഎംഎയുമായി യുവതി അറസ്റ്റില്‍

കണ്ണൂര്‍: തലശ്ശേരി കുയ്യാലിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ചാലില്‍ സ്വദേശിനിയും കുയ്യാലിയിലെ വാടക ക്വാട്ടേഴ്‌സിലെ താമസക്കാരിയുമായ പി. കെ റുബൈദ (37)യാണ് 10.05 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാടക ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

എസ്ഐ ടി കെ അഖിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എംഡി എം എ കൂടാതെ ആറ് മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 4800 രൂപയും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് റുബൈദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Top