CMDRF

കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴ വണ്ടാനത്ത് കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. മലപ്പുറം വണ്ടൂര്‍ നരിവള്ളിയില്‍ സീന (48) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.15 ഓടെയാണ് അപകടം സംഭവിച്ചത്. ബന്ധുവീട്ടിലെത്തിയശേഷം മലപ്പുറത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ദിശയില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സീനയുടെ ഭര്‍ത്താവ് സുദന്‍ (57), കോഴിക്കോട് വടകര തുണ്ടിക്കണ്ടിയില്‍ നാരായണന്റെ മകള്‍ ആര്‍ദ്ര (19), അഭിജിത്ത് (20), അഭിരാമി (16) എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top