കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ 5 ഡോക്ടര്‍മാരെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവര്‍ക്കും പീഡനത്തില്‍ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം.ചിലരെ ഇന്ന് തന്നെ ചോദ്യം ചെയ്‌തേക്കും. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി സിബിഐ ഇന്ന് വീട്ടിലെത്തി രേഖപ്പെടുത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ജൂനിയര്‍ ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും, ആശുപത്രിയിലെ ചില ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമുള്ള ആരോപണം നേരത്തെ ശക്തമായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത പൊലീസിന്റെ അന്വേഷണം ഈ വഴിക്ക് നീണ്ടിരുന്നില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും കൂട്ട ബലാത്സംഗം നടന്നോയെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെയാണ് സിബിഐയുടേയും നിര്‍ണായക നീക്കം.