CMDRF

വനിതാ ഡോക്ടറുടെ കൊലപാതകം: ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ തൃണമൂല്‍ നേതാവ് ചുമതലയില്‍ നിന്ന് പുറത്ത്

വനിതാ ഡോക്ടറുടെ കൊലപാതകം: ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ തൃണമൂല്‍ നേതാവ് ചുമതലയില്‍ നിന്ന് പുറത്ത്
വനിതാ ഡോക്ടറുടെ കൊലപാതകം: ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ തൃണമൂല്‍ നേതാവ് ചുമതലയില്‍ നിന്ന് പുറത്ത്

ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ ആരോഗ്യവകുപ്പിനെ കുറ്റപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സന്തനു സെന്നിനെ ചുമതലയില്‍ നിന്നും നീക്കി. ആരോഗ്യവകുപ്പില്‍ എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ആരും മുഖ്യമന്ത്രിക്ക് നല്‍കിയിട്ടില്ലെന്ന് സന്തനു സെന്‍ ആരോപിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ആര്‍ ജെ കര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു സന്തനുവിന്റെ വിമര്‍ശനം.

തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്നും തന്നെ നീക്കിയതായി മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിയിച്ചതെന്ന് സന്തനു പ്രതികരിച്ചു. ബലാത്സംഗ കേസ് പ്രതികള്‍ക്കെതിരെയും ആശുപത്രി തല്ലിതകര്‍ത്തവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. മറ്റുപാര്‍ട്ടികളില്‍ നിന്നും തൃണമൂലിലേക്ക് ചേക്കേറുന്ന നേതാക്കള്‍ക്ക് വലിയ ബഹുമാനം ലഭിക്കുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി വിശ്വസ്തയോടെ സേവനം ചെയ്യുന്ന സൈനികന് ഈ അവസ്ഥ നേരിട്ടതില്‍ വിഷമം തോന്നുന്നുണ്ടെന്നും സന്തനു പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഒരു സൈനികനെ പോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top