യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
യുവതി കിടപ്പുമുറിയിൽ മരിച്ചനിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

ആലപ്പുഴ: കിടപ്പുമുറിയിൽ യുവതി മരിച്ചനിലയിൽ. മണ്ണഞ്ചേരി സ്വദേശി പൂജപറമ്പ് വീട്ടിൽ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്. ഇന്നു രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്.

അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

Top