സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഓടി നടക്കുന്നവര്‍ക്കും സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കും പിന്നാലെ പോകുന്നവര്‍ക്കായി ഇതാ ചൈനയില്‍ നിന്നും ഒരു മുന്നറിയിപ്പ്. 24 മണിക്കൂറിനുള്ളില്‍ ആറ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ഒരു ചൈനീസ് യുവതിയുടെ മരണമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെക്കന്‍ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഒരു ഗ്രാമപ്രദേശത്തുള്ള യുവതിയാണ് ദാരുണ മരണത്തിന് കീഴടങ്ങിയത്.
2020 ഡിസംബര്‍ 9 ന് യുവതി നാനിംഗിലെ ഒരു ക്ലിനിക്കില്‍ പോയിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് അഞ്ച് മണിക്കൂര്‍ നീണ്ട ഇരട്ട കണ്‍പോളകളുടെ ശസ്ത്രക്രിയയ്ക്കും, തുടര്‍ന്ന് മൂക്കിന്റെ ശസ്ത്രക്രിയയ്ക്കും യുവതി വിധേയയായി. ഇതിനുശേഷം, അവളുടെ മുഖത്തും സ്തനങ്ങളിലും കൊഴുപ്പ് കുത്തിവയ്പ്പിച്ചു, അത് അടുത്ത ദിവസം രാവിലെയും അഞ്ച് മണിക്കൂര്‍ തുടര്‍ന്നു.
നീണ്ട ശസ്ത്രക്രിയകള്‍ക്കൊടുവില്‍ യുവതിയെ ഡിസ്ചാര്‍ജ് ചെയ്തെങ്കിലും യുവതി പെട്ടെന്ന് ക്ലിനിക്കിലെ ലിഫ്റ്റിന് മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു. പീപ്പിള്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് യുവതിയെ രക്ഷിക്കാനായില്ല. ശസ്ത്രക്രിയകള്‍ക്ക് ശേഷമുള്ള പള്‍മണറി എംബോളിസം മൂലമുണ്ടായ ശ്വാസതടസ്സം മൂലമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
Also Read: ട്രംപ് പുടിനുമായി കൈകോര്‍ക്കുമോ?
ആറ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്കായി യുവതി 40,000 യുവാന്‍ (5,600 യുഎസ് ഡോളര്‍) വായ്പ എടുത്തിരുന്നു. ഇതോടെ കടക്കെണിയിലായ കുടുംബം ക്ലിനിക്കിനെതിരെ കേസ് ഫയല്‍ ചെയ്യുകയും നഷ്ടപരിഹാരമായി വലിയൊരു തുക നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. യുവതി മരിക്കുന്ന സമയത്ത് അവര്‍ക്ക് എട്ട് വയസ്സുള്ള ഒരു മകളും നാല് വയസ്സുള്ള ഒരു മകനും ഉണ്ടായിരുന്നു. നാനിംഗ് സിറ്റിയിലെ ജിയാങ്നാന്‍ ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതിയില്‍ ക്ലിനിക്കിനെതിരെ കേസ് ഫയല്‍ ചെയ്ത യുവതിയുടെ കുടുംബാംഗങ്ങള്‍ 1.18 ദശലക്ഷം യുവാന്‍ (251,000 യുഎസ് ഡോളര്‍) നഷ്ടപരിഹാരം ആവശ്യപ്പെട്ടു. എന്നാല്‍ ക്ലിനിക് തനിക്ക് 200,000 യുവാന്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ അവരുടെ സ്വകാര്യ ഒത്തുതീര്‍പ്പ് തള്ളിക്കളഞ്ഞെന്നും യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
അതേസമയം, ഞരമ്പുകളിലെ രക്ത എംബോളിസത്തിന്റെ അപകടസാധ്യത വിലയിരുത്തുന്നതില്‍ ക്ലിനിക്ക് പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍, രോഗിയുടെ മരണവുമായി ബന്ധപ്പെട്ട അവരുടെ മെഡിക്കല്‍ രീതികളിലെ ചില പിശകുകള്‍ തിരിച്ചറിഞ്ഞുവെന്ന്,” നാനിംഗ് സിറ്റിയിലെ ജിയാങ്നാന്‍ ഡിസ്ട്രിക്റ്റ് പീപ്പിള്‍സ് കോടതിയിലെ ജഡ്ജിയായ ലി ഷാന്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തില്‍ നെറ്റിസണ്‍സ് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. ”ഒരു ദിവസം ആറ് സര്‍ജറികള്‍? ക്ലിനിക്കിന് സാമാന്യബുദ്ധി ഇല്ലേ? സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത അവര്‍ പരിഗണിച്ചില്ലേ, പ്രത്യേകിച്ച് പ്ലാസ്റ്റിക് സര്‍ജറിയുടെ കാര്യത്തില്‍. ഇത് എളുപ്പത്തില്‍ രക്തം കട്ടപിടിക്കാന്‍ ഇടയാക്കും? സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഒരാള്‍ പറഞ്ഞു.
Also Read: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ട്രംപ് രക്ഷകനാകുമോ?
”ഈ ക്ലിനിക്കിന് മനസ്സാക്ഷിയില്ല! കോസ്‌മെറ്റിക് സര്‍ജറിക്കായി 40,000 യുവാന്‍ വായ്പയെടുക്കാന്‍ അവര്‍ ഒരു ഗ്രാമീണ സ്ത്രീയെ പ്രേരിപ്പിച്ചു. ഇത് അതിരുകടന്നതാണ്! എന്നിട്ട് അവര്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കുകയും നഷ്ടപരിഹാരത്തിന്റെ പേരില്‍ വിലപേശുകയും ചെയ്തു. അവരും മനുഷ്യരാണോ?’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഗുണമേന്മ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സൗന്ദര്യവര്‍ധക വസ്തുക്കളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് യൂറോപ്യന്‍ കെമിക്കല്‍ ഏജന്‍സി പുറത്തുവിട്ടിരിക്കുന്നത്.
യൂറോപ്പിലുടനീളം വില്‍ക്കുന്ന നൂറുകണക്കിന് സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളില്‍ അപകടകരവും നിരോധിതവുമായ രാസവസ്തുക്കള്‍ കണ്ടെത്തിയതായാണ് യൂറോപ്യന്‍ കെമിക്കല്‍സ് ഏജന്‍സിയുടെ (ഇസിഎച്ച്എ) റിപ്പോര്‍ട്ടിലുള്ളത്. ഹെല്‍സിങ്കി ആസ്ഥാനമായുള്ള ഏജന്‍സി 13 യൂറോപ്യന്‍ രാജ്യങ്ങളിലായി വിവിധ കമ്പനികളുടെ ഏകദേശം 4,500 സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പരിശോധിച്ചതില്‍ ആറ് ശതമാനം ഉല്‍പ്പന്നങ്ങള്‍ – അല്ലെങ്കില്‍ 285 ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തി. പല നിരോധിച്ച പദാര്‍ത്ഥങ്ങളും ഈ സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
Also Read : അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നതില്‍ അതിസമ്പന്നര്‍ക്കും പങ്ക്
ഈ പുതിയ കണ്ടെത്തലുകള്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ വിപണിയില്‍ ഉള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് സ്‌കിന്‍ കെയര്‍, ഹെയര്‍ കെയര്‍, മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നുള്ള അപകടകരമായ രാസവസ്തുക്കള്‍ സംബന്ധിച്ചുള്ള ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്യന്‍ കെമിക്കല്‍സ് ഏജന്‍സി നടത്തിയ പരിശോധനയില്‍ പല സൗന്ദര്യവര്‍ധക വസ്തുക്കളിലും സിലിക്കന്‍, പാരബെന്‍സ്, പോലുള്ള മാരക രാസവസ്തുക്കളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്. അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഐലൈനറുകള്‍, ലിപ് ലൈനറുകള്‍, കണ്ടീഷണറുകള്‍, ഹെയര്‍ മാസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
രാസവസ്തുക്കള്‍ പ്രത്യേകിച്ച് മുഖത്ത് നിറം വര്‍ധിപ്പിക്കാനുള്ള ക്രീമുകള്‍, നെയില്‍ പോളിഷ്, മേക്കപ്പ് ക്രീമുകള്‍ തുടങ്ങിയവയില്‍ കൂടുതലായി കാണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇത്തരം രാസവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍, സ്‌കിന്‍ അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, എന്നിവ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് തടയാനായി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Also Read : ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍
സൗന്ദര്യവര്‍ധക വസ്തുക്കളില്‍ കണ്ടെത്തിയ പദാര്‍ത്ഥങ്ങള്‍ സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ ഓണ്‍ പെര്‍സിസ്റ്റന്റ് ഓര്‍ഗാനിക് മലിനീകരണത്തിന് കീഴിലും യൂറോപ്യന്‍ യൂണിയന്‍ നിയമപ്രകാരവും നിരോധിച്ചിരിക്കുന്നതാണ്. അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കുകയും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നതാണ്.