തിരുവനന്തപുരം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുകയും, വിവാഹ വാഗ്ദാനം നൽകി ലോഡ്ജിൽ എത്തിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായും പരാതി. കൊച്ചി സ്വദേശിനിയും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറുമാണ് പീഡനത്തിനിരയായത്.
തൃശൂർ ഇന്ത്യ റിസർവ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് വനിതാ ഡോക്ടറുടെ പരാതി. വിവാഹ വാഗ്ദാനം നൽകി തിരുവന്തപുരത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ നിലവിൽ തമ്പാനൂർ പോലീസ് കേസെടുത്തു. ഒരു ഡേറ്റിങ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതൻ എന്നുപറഞ്ഞ് ബന്ധം സ്ഥാപിച്ച ഇയാൾ തന്നെ വിവാഹം കഴിക്കുമെന്ന വാഗ്ദാനവും നൽകി. തുടർന്ന്ക ണ്ണിന് പ്രശ്നമുണ്ടെന്നും അതിന്റെ ചികിത്സക്കായി കൂട്ടുവരണമെന്നും പറഞ്ഞാണ് യുവതിയെ തിരുവനന്തപുരത്തെത്തിക്കുന്നത്.
Also Read: കെഎസ്ആർടിസി ബസിൽ നിന്ന് യാത്രക്കാരൻ്റെ ഒന്നര കിലോ സ്വർണം കവർന്നു
പീഡിപ്പിച്ചത് ഒരുമാസത്തോളം
തന്നെ ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. എന്നാൽ അവിടനിന്നും തിരിച്ച് മടങ്ങിയതിന് ശേഷമാണ് ഇയാൾക്ക് നിലവിൽ ഭാര്യയും രണ്ടു മക്കളുമുള്ളതായി അറിയുന്നത്. കേസ് എടുത്തതോടെ പ്രതി കേരളം വിട്ടതായി സൂചനയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു.
Also Read: ഹോട്ടലിൽ കയറിച്ചെന്ന് ജീവനക്കാരനെ ആക്രമിച്ചു
സിവിൽ പൊലീസ് ഓഫീസറുടെ ഭാര്യ കർണാടക സ്വദേശിയാണ്. വയനാട്ടിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.