യുവതിയെ ബലാത്സംഗം ചെയ്ത്, മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു: കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്ത്, മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു: കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍

ബപട്ല: ആന്ധ്രപ്രദേശിലെ ബപട്‌ല ജില്ലയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. ഗ്രാമവാസികളായ ദേവരകൊണ്ട വിജയ് (26), കരംകി മഹേഷ് (22), ദേവരകൊണ്ട ശ്രീകാന്ത് (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമകളാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. ചിരാല റൂറല്‍ പൊലീസാണ് പ്രതികളെ പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ റെയില്‍വേ ട്രാക്കിനു സമീപത്തു വച്ചാണ് ക്രൂരകൃത്യം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ 21കാരിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ബപട്ലയിലെ വോദരേവിലുള്ള റസ്റ്ററന്റിനു സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികള്‍ മുന്‍പും വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. തയ്യല്‍ക്കാരിയായ യുവതി വെള്ളിയാഴ്ച പുലര്‍ച്ചെ 5:30ഓടെയാണ് വീട്ടില്‍ നിന്നു പോയത്. രാത്രിയായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Top