CMDRF

ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

കൊട്ടിൽപാറ സ്വദേശിയായ സൈമണെയാണ് നാട്ടുകാരും കസബ പൊലീസും ചേർന്ന് പിടികൂടിയത്

ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ
ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ലൈംഗികാതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊട്ടിൽപാറ സ്വദേശിയായ സൈമണെയാണ് നാട്ടുകാരും കസബ പൊലീസും ചേർന്ന് പിടികൂടിയത്. വിഷം കഴിച്ച നിലയിൽ വീട്ടിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. സൈമണിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കഞ്ചിക്കോട് കൊട്ടിൽപ്പാറ സ്വദേശിനിക്ക് വെട്ടേറ്റത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ യുവതി അമ്മയ്ക്കൊപ്പം തോട്ടത്തിൽ പുല്ലരിയാൻ പോയപ്പോഴായിരുന്നു സംഭവം. അമ്മ ചായയെടുക്കാനായി വീട്ടിലേയ്ക്ക് പോയ സമയത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന സൈമൺ യുവതിയെ ആക്രമിക്കുകയായിരുന്നു.

Also read: വിദ്യാർഥികളെ മർദിച്ചു; ഗായകൻ മനോയുടെ മക്കൾക്കെതിരെ കേസ്

യുവാവ് കടന്നുപിടിച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോടെ യുവതി എതിർത്തു. ഇതിനിടെ യുവതിയുടെ കൈയിലുണ്ടായിരുന്ന കത്തി വാങ്ങി പ്രതി ആക്രമിക്കുകയായിരുന്നു. യുവതിക്ക് മുഖത്താണ് വെട്ടേറ്റത്. ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Top