ഡൽഹി: ഡൽഹിയിൽ രാത്രി ആയാൽ ബസുകളിൽ കയറാൻ പേടിയാണെന്ന് സ്ത്രീകൾ. ഗ്രീൻപീസ് ഇന്ത്യയുടെ റൈഡിങ് ദി ജസ്റ്റിസ് റൂട്ട് റിപ്പാേർട്ടിലാണ് സ്ത്രീകൾ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതിന് 2019 ഒക്ടോബറിൽ നിലവിൽ വന്ന ഡൽഹി സർക്കാരിന്റെ ‘പിങ്ക് ടിക്കറ്റ്’ പദ്ധതി നൂറു കോടി പിന്നിട്ടപ്പോഴാണ് റിപ്പോർട്ട് പുറത്തുവന്നത്. ബസ് ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബസ് സർവീസുകളുടെ കുറവും ബസിനുള്ളിലെ വെളിച്ചക്കുറവും ഇതിന് കാരണമാണ്.
Also Read: ആയുഷ്മാന്‍ ഭാരത്; 70 വയസിന് മുകളിൽ പ്രായമുള്ളവർക്കും ഇനി ഇൻഷുറൻസ്
പദ്ധതി അവതരിപ്പിച്ചതിനു ശേഷം വനിതാ യാത്രക്കാരുടെ എണ്ണം 25 ശതമാനം വർധിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ വാഹനങ്ങളും ടാക്സികളും യാത്രക്കായി ഉപയോഗിച്ചിരുന്ന നിരവധി പേരാണ് ഇപ്പോൾ പൊതു ഗതാഗതം ഉപയോഗിക്കുന്നത്. ഇതുവഴി ഡൽഹിയിലെ മലിനീകരണത്തോത് കുറക്കാനും പദ്ധതി സഹായിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് പുറമേ ട്രാൻസ്ജെഡേഴ്സിനും സൗജന്യ യാത്ര നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.