നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാവണം; സണ്ണി ലിയോൺ

സത്യമാണ് ഒടുവിൽ ജയിക്കുകയെന്ന് നടൻ പ്രഭുദേവ പറഞ്ഞു

നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാവണം; സണ്ണി ലിയോൺ
നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാവണം; സണ്ണി ലിയോൺ

കൊച്ചി: നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രധാനമെന്ന് സണ്ണി ലിയോൺ. നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും സ്ത്രീകൾ തയ്യാറാവണമെന്നും സണ്ണി ലിയോൺ പറഞ്ഞു. സത്യമാണ് ഒടുവിൽ ജയിക്കുകയെന്ന് നടൻ പ്രഭുദേവ പറഞ്ഞു. സിനിമ രംഗത്തെ മീ ടു വിവാദങ്ങളെ കുറിച്ച് പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു രണ്ടു പേരും.

ഇപ്പോൾ അല്ല, വളരെക്കാലം മുതലെ സിനിമ മേഖലയിൽ ഇത്തരം കാര്യങ്ങൾ തുടരുന്നുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ പ്രതികരിക്കണം. ഏന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവിടെ പിന്നെ ഒരു നിമിഷം പോലും നിൽക്കരുത്. ഇറങ്ങിപ്പോകാൻ തയ്യാറാകണം. അങ്ങനെ ചെയ്താൽ അൽപമെങ്കിലും ആശ്വാസം കിട്ടും. നമ്മൾ തന്നെയാണ് നമ്മുടെ അതിർവരമ്പുകൾ തീരുമാനിക്കേണ്ടതും അതിൽ ഉറച്ചുനിൽക്കേണ്ടതെന്നും സണ്ണി ലിയോൺ പറഞ്ഞു.

Also read: രഞ്ജിത്തിനെതിരായ പരാതി ബെംഗളൂരു പൊലിസിന് കൈമാറും

നിലപാടുകളുടെ പേരിൽ തത്കാലത്തേക്ക് നഷ്ടമാകുന്ന അവസരത്തെ കുറിച്ചല്ല ആലോചിക്കേണ്ടതെന്നും കഠിനാധ്വാനം എന്തായാലും ഫലം കൊണ്ടുവരുമെന്നും സണ്ണി ലിയോൺ കൂട്ടിച്ചേർത്തു. കുറെ വർഷമായി ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അതിനുള്ള ഉത്തരം ഉണ്ടാകുമെന്നും നീതി എന്തായാലും ലഭിക്കുമെന്നും പ്രഭു ദേവ പറഞ്ഞു. പേട്ട റാപ് സിനിമയുടെ പ്രചാരണത്തിനാണ് പ്രഭുദേവയും സണ്ണി ലിയോണും കൊച്ചിയിലെത്തിയത്.

Top