CMDRF

വനിതാ ഏഷ്യകപ്പ് ഫൈനല്‍; മന്ദാനയ്ക്ക് അര്‍ദ്ധ സെഞ്ച്വറി

വനിതാ ഏഷ്യകപ്പ് ഫൈനല്‍; മന്ദാനയ്ക്ക് അര്‍ദ്ധ സെഞ്ച്വറി
വനിതാ ഏഷ്യകപ്പ് ഫൈനല്‍; മന്ദാനയ്ക്ക് അര്‍ദ്ധ സെഞ്ച്വറി

കൊളംബോ: വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ 166 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്. 47 പന്തില്‍ പത്ത് ബൗണ്ടറിയടക്കം 60 റണ്‍സ് നേടിയ മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Top