ദില്ലി: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തെരഞ്ഞെടുപ്പെന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രതിലോമ ശക്തികള്‍ക്ക് മറുപടി നല്‍കി. ഐതിഹാസികമായ തീരുമാനങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടാകുമെന്നും ബജറ്റ് ചരിത്രപരമാകുമെന്നും പറഞ്ഞ രാഷ്ട്രപതി രാജ്യതാത്പര്യം മുന്‍നിര്‍ത്തി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം രാഷ്ട്രപതിയുടെ പരാമര്‍ശത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി.