തിരുവനന്തപുരം: കേര പദ്ധതിക്ക് ലോക ബാങ്കിന്റെ അംഗീകാരം. കേരളത്തിലെ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതിയാണിത്. ഇതിനായി 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1655.85 കോടി രൂപ) വായ്പയായി ലഭിക്കും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റില്‍ (ഐബിആര്‍ഡി) നിന്നാണ് വായ്പ ലഭിക്കുക.
പദ്ധതിയില്‍ 709.65 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വിഹിതം. ഇത് ഭക്ഷ്യവിഭവങ്ങളുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ നിക്ഷേപവും വര്‍ധിക്കും. പദ്ധതി പ്രാബല്യത്തില്‍ വന്നാൽ നാല് ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
Also Read: കാർഷിക വിളകൾ നശിപ്പിച്ച് കാട്ടാനക്കൂട്ടം
പദ്ധതി മുഖേന അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ ഒമ്പത് മില്യണ്‍ ഡോളര്‍ വാണിജ്യ ധനസഹായം ലഭിക്കും. ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ കൃഷിയിലും അനുബന്ധമേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുന്ന പദ്ധതിയാണ് ‘കേര’.