വാഷിംഗ്ടണ്‍: ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. കുട്ടികളിലെ പോഷകാഹാരവും വളര്‍ച്ചയും സംബന്ധിച്ചുള്ള ചർച്ചയിലാണ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദനം അറിയിച്ചത്. കേരളം നടത്തുന്ന മാതൃശിശു സംരക്ഷണ പ്രവര്‍ത്തനങ്ങളെയാണ് യോഗത്തിൽ അഭിനന്ദിച്ചത്.
മാതൃശിശു ആരോഗ്യത്തിലും കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ച ഉറപ്പ് വരുത്തുന്നതിലും കേരളത്തിന്റെ ഇടപെടലിനെക്കുറിച്ച് വീണ ജോർജ് പറഞ്ഞു. കുട്ടികളിലെ വളർച്ചാക്കുറവ് കുറക്കാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.
Also Read : വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ജോ ബൈഡൻ
കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുന്ന കാലഘട്ടം മുതല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ആരോഗ്യ വകുപ്പും വനിത ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ചാണ് മന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചിത്. കുട്ടികൾക്ക് അങ്കണവാടികളില്‍ നല്‍കുന്ന മുട്ടയും പാലും ഉള്‍പ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോണ്‍ സ്‌ക്രീനിംഗ് എല്ലാം മന്ത്രി വിശദീകരിച്ച് യോഗത്തില്‍ പറഞ്ഞു.