യുഎഇ​യി​ൽ നി​ന്ന്​ പ​ണ​മ​യ​ക്കു​ന്ന​ത് 3 % കുറഞ്ഞുവെന്ന്​ വേ​ൾ​ഡ്​ ബാങ്കിന്റെ കണക്ക്

യുഎഇ​യി​ൽ നി​ന്ന്​ പ​ണ​മ​യ​ക്കു​ന്ന​ത് 3 % കുറഞ്ഞുവെന്ന്​ വേ​ൾ​ഡ്​ ബാങ്കിന്റെ കണക്ക്
യുഎഇ​യി​ൽ നി​ന്ന്​ പ​ണ​മ​യ​ക്കു​ന്ന​ത് 3 % കുറഞ്ഞുവെന്ന്​ വേ​ൾ​ഡ്​ ബാങ്കിന്റെ കണക്ക്

ദു​ബൈ: യുഎ​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞ​താ​യി വേ​ൾ​ഡ്​ ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ​ മൂ​ന്നു ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ൽ 145.5 ​ശ​ത​കോ​ടി ദി​ർ​ഹം പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ച​പ്പോ​ൾ 2023ൽ 141.3 ​ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്​ വി​ദേ​ശ​ത്തേ​ക്ക്​ ഒ​ഴു​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2019ൽ 194 ​ശ​ത​കോ​ടി എ​ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ഓ​രോ വ​ർ​ഷ​വും കു​റ​ഞ്ഞു​വ​ന്ന​ത്.

2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ ​എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ചേ​ർ​ന്ന്​ 13 ശ​ത​മാ​നം പ​ണ​മ​യ​ക്ക​ൽ കു​റ​ഞ്ഞ​താ​യാ​ണ്​ വേ​ൾ​ഡ്​ ബാ​ങ്കി​ൻറെ മൈ​ഗ്രേ​ഷ​ൻ ആ​ൻ​ഡ്​ ഡെ​വ​ല​പ്​​മെ​ൻറ്​ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ട്ടാ​മ​ത്തെ ഏ​റ്റ​വും വ​ലി​യ ല​ക്ഷ്യ​സ്ഥാ​ന​മാ​ണ് യു.​എ.​ഇ. ഇ​ന്ത്യ, പാ​കി​സ്താ​ൻ, ഫി​ലി​പ്പീ​ൻ​സ്, യു.​കെ, ഈ​ജി​പ്ത്, ശ്രീ​ല​ങ്ക, ല​ബ​നാ​ൻ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 87.1 ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ്​ യു.​എ.​ഇ​യി​ലു​ള്ള​ത്.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ണ​മ​യ​ക്ക​ൽ ചി​ല ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളോ​ടെ 2010 മു​ത​ൽ 2019 വ​രെ വ​ർ​ധി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ്​ കാ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, 2019ന് ​ശേ​ഷം ഇ​തി​ൽ മാ​റ്റ​മു​ണ്ടാ​യി. കോ​വി​ഡി​നു ശേ​ഷ​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും വി​ദേ​ശ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ കു​ടും​ബ​ങ്ങ​ളെ രാ​ജ്യ​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​യു​ടെ സ​മീ​പ​കാ​ല ന​യ​വും ഈ ​മാ​റ്റ​ത്തി​ന്​ കാ​ര​ണ​മാ​ണെ​ന്ന്​ വേ​ൾ​ഡ്​ ബാ​ങ്ക്​ വി​ല​യി​രു​ത്തു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ 2023ൽ ​പ​ണം സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യാ​ണ്​ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ഇ​ന്ത്യ​യി​ലേ​ക്ക്​ 120 ശ​ത​കോ​ടി ഡോ​ള​ർ ഒ​ഴു​കി​യ​പ്പോ​ൾ തൊ​ട്ടു​പി​റ​കെ​യു​ള്ള മെ​ക്സി​കോ​യി​ലേ​ക്ക്​ 66 ശ​ത​കോ​ടി ഡോ​ള​ർ മാ​ത്ര​മാ​ണ്​ അ​യ​ച്ച​ത്. ചൈ​ന (50 ശ​ത​കോ​ടി ഡോ​ള​ർ), ഫി​ലി​പ്പീ​ൻ​സ് (39 ശ​ത​കോ​ടി), പാ​കി​സ്താ​ൻ(27 ശ​ത​കോ​ടി) എ​ന്നി​വ​യാ​ണ്​ പി​ന്നാ​ലെ​യു​ള്ള​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ​ണ​മ​യ​ക്ക​ൽ 2024ൽ 3.7 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 124 ശ​ത​കോ​ടി ഡോ​ള​റാ​യും 2025ൽ 4 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 129 ശ​ത​കോ​ടി ഡോ​ള​റാ​യും മാ​റു​മെ​ന്ന് ലോ​ക​ബാ​ങ്ക് പ്ര​വ​ചി​ക്കു​ന്നു​ണ്ട്.

Top