CMDRF

ലോകകപ്പ് യോഗ്യതാ മത്സരം;ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ലോകകപ്പ് യോഗ്യതാ മത്സരം;ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും
ലോകകപ്പ് യോഗ്യതാ മത്സരം;ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും

ഗുവാഹത്തി: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും.ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം.സുനില്‍ ഛേത്രി അടക്കമുള്ള സൂപ്പര്‍ താരങ്ങളെല്ലാം ഇന്ത്യന്‍ നിരയിലുണ്ടാവും.ഇരു ടീമുകളും തമ്മില്‍ നടന്ന അവസാന മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു.ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യ നിലവില്‍ രണ്ടാം സ്ഥാനത്താണ്.2026ലെ ഫുട്ബോള്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളുടെ രണ്ടാം റൗണ്ടിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.

രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്.എന്നാല്‍ അടുത്ത മത്സരത്തില്‍ ഖത്തറിനോട് പരാജയപ്പെട്ടു.ഇന്നത്തെ മത്സരത്തിന്് ശേഷം രണ്ട് മത്സരങ്ങളാണ് ടീം ഇന്ത്യയ്ക്ക് ബാക്കിയുള്ളത്.കുവൈത്തും ഖത്തറും ഇനിയുള്ള മത്സരങ്ങളില്‍ എതിരാളികള്‍.കുവൈത്തിനെ ജൂണ്‍ 6നും ഖത്തറിനെ ജൂണ്‍ 11ാനും ആയിരിക്കും ഛേത്രിയും സംഘവും നേരിടുക.രണ്ടാം റൗണ്ടില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ മൂന്നാം റൗണ്ടിലേക്ക് മുന്നേറും.

Top