1992-ൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് (WFMH) ആരംഭിച്ച ഒക്ടോബർ 10 എല്ലാ വർഷവും ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസ്സിന്റെ ആരോഗ്യവും മെച്ചപ്പെടുത്തേണ്ടത് അത്യാവിശമാണ്. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളിലും ജോലികളിലുമാെക്കെയായി മിക്കവരും മാനസികമായി അസ്വസ്ഥരായിരിക്കും. മനസ്സിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ എന്തൊക്കെ ശ്രദ്ധിക്കാം എന്ന് നോക്കാം.
നല്ല ആരോഗ്യകരമായ ഭക്ഷണം കഴിച്ചും ഇഷ്ടപ്പെട്ടവരോടൊപ്പം സമയം ചെലവഴിച്ചും റിലാക്‌സ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റിവച്ചും മാനസികാരോഗ്യം മെച്ചപ്പെടുത്താം. കൂടാതെ ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യണം. നടത്തം, ഓട്ടം, യോഗ എന്നിവ ശീലമാക്കുക. പതിവായുള്ള വ്യായാമം ഓക്സിടോസിൻ ഹോർമോണും പുറന്തള്ളാൻ സഹായിക്കും. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും സമ്മര്‍ദ്ദമുള്ള ഒരു ജോലിക്ക് ശേഷം ഒന്ന് മസാജ് ചെയ്യാനോ, പെഡിക്യൂറോ മാനിക്യൂറോ ചെയ്യാനോ ഒക്കെ പോകാം. ജീവിതത്തില്‍ സന്തോഷം തരുന്ന ഗുണപരമായ കാര്യങ്ങള്‍ക്കായി സമയവും പണവും ചെലവിടാം.
Also Read: അത്താഴം 5 ന് ആക്കിയാലോ ? അറിയാം ഗുണങ്ങൾ
ശരിയായ ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്. ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നല്ല ഉറക്കശീലം മാനസികാരോഗ്യവും മെച്ചപ്പെടുത്തും. ഏറെ നേരം ഫോണിലും കമ്പ്യൂട്ടറിലും നോക്കിയിരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ല. കിടക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും ഫോൺ ഉപയോഗം നിർത്തുക. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുമുള്ള ആരോഗ്യകരവുമായ ബന്ധങ്ങൾ വൈകാരികവും മാനസികവുമായ ക്ഷേമത്തിന് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
Also Read: രാത്രി വളരെ വൈകി ഉറങ്ങുന്നവരാണോ? ഉറക്കം കൃത്യമായിരിക്കണം..!
ജോലിയും ജീവിതവും തമ്മില്‍ ആരോഗ്യകരമായ സന്തുലനം നിലനിര്‍ത്തേണ്ടത് മാനസികാരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. പ്രഫഷണല്‍ ജീവിതത്തിന് സമയം മാറ്റിവയ്‌ക്കുന്നത് പോലെ തന്നെ വ്യക്തിപരമായ ജീവിതത്തിനു വേണ്ടിയും കൃത്യമായ സമയം നീക്കിയിടുക. ബന്ധങ്ങള്‍ ചെടികളെ പോലെയാണ്. നട്ടുനനയ്‌ക്കാനും പരിചരിക്കാനും വളമിടാനുമൊന്നും സമയം കണ്ടെത്തിയില്ലെങ്കില്‍ അവ വാടി പോകും. ഇതിനാല്‍ വീട്ടുകാരോടും കുടുംബക്കാരോടും സുഹൃത്തുക്കളോടും ഒക്കെ മിണ്ടാനും ഇടയ്‌ക്ക് ഒത്തുകൂടാനുമൊക്കെ സമയം കണ്ടെത്തുക.