CMDRF

വിംബിള്‍ഡണും ഗ്രാന്‍ഡ്സ്ലാമും കടന്ന് പാരിസിലെ ടെന്നീസിലെ മെഡലുകള്‍ തേടി ലോക കായിക പ്രമുഖര്‍

വിംബിള്‍ഡണും ഗ്രാന്‍ഡ്സ്ലാമും കടന്ന് പാരിസിലെ ടെന്നീസിലെ മെഡലുകള്‍ തേടി ലോക കായിക പ്രമുഖര്‍
വിംബിള്‍ഡണും ഗ്രാന്‍ഡ്സ്ലാമും കടന്ന് പാരിസിലെ ടെന്നീസിലെ മെഡലുകള്‍ തേടി ലോക കായിക പ്രമുഖര്‍

പാരിസ്: വിംബിള്‍ഡണും ഗ്രാന്‍ഡ്സ്ലാമും കടന്ന് പാരിസിലെ ടെന്നീസിലെ മെഡലുകള്‍ തേടി ലോക കായിക മാമാങ്കത്തില്‍ റാക്കറ്റേന്തുന്നത് പ്രമുഖര്‍. പുരുഷ, വനിത സിംഗ്ള്‍സ്, ഡബ്ള്‍സ് ഇനങ്ങള്‍ക്ക് പുറമെ അഞ്ചാമതൊരിനമായി മിക്‌സഡ് ഡബ്ള്‍സും ഇത്തവണ മെഡല്‍ ഇനമായി പാരിസ് ഒളിംപിക്‌സിനുണ്ട് . ഫ്രഞ്ച് ഓപ്പണ്‍ വേദിയായ റൊളാങ് ഗാരോസിലാണ് ഒളിംപിക്‌സിലെ ടെന്നീസ് മത്സരങ്ങള്‍ നടക്കുക.

കന്നി ഒളിമ്പിക്‌സിനെത്തുന്ന കാര്‍ലോസ് അല്‍കാരസ് എന്ന യുവനായകന്‍ തന്നെയാണ് പുരുഷന്മാരില്‍ കിരീട സാധ്യത കല്‍പിക്കപ്പെടുന്നവരില്‍ മുന്നില്‍. ഫ്രഞ്ച് ഓപ്പണിലും തൊട്ടുപിറകെ വിംബ്ള്‍ഡണിലും കിരീടവുമായി ഇതിനകം നാല് ഗ്രാന്‍ഡ് സ്ലാമുകള്‍ സ്വന്തമാക്കി കുതിക്കുന്ന 21കാരന്‍ സ്‌പെയിനിന് ടെന്നിസില്‍ സ്വര്‍ണം ഉറപ്പാക്കുമെന്ന പ്രതീക്ഷയിലാണ്. വിംബ്ള്‍ഡണ്‍ ഫൈനലില്‍ അല്‍കാരസിനോട് കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ ജോക്കോവിച്ചും സ്വര്‍ണ്ണം തേടി പാരിസിലെത്തുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകളുടെ റെക്കോഡ് തനിക്ക് കൂടിയായിട്ടും ഒളിമ്പിക്‌സില്‍ താരത്തിന് സ്വര്‍ണം പിടിക്കാനായിട്ടില്ല. അടുത്തിടെ പരിക്കിന്റെ പിടിയില്‍നിന്ന് തിരിച്ചുവന്ന 38കാരനായ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഒളിംപിക്‌സിലെ മൂന്നാം സ്വര്‍ണം തേടിയെത്തുന്നുണ്ട്. 2008ല്‍ സിംഗ്ള്‍സിലും 2016ല്‍ ഡബ്ള്‍സിലും സ്വര്‍ണം നേടിയ താരം 2012, 2020 ഒളിമ്പിക്‌സുകളില്‍ പരിക്കിനെ തുടര്‍ന്ന് ഇറങ്ങിയിരുന്നില്ല.

ഇന്ത്യയില്‍നിന്ന് സിംഗ്ള്‍സില്‍ സുമിത് നഗലും ഡബ്ള്‍സില്‍ രോഹന്‍ ബൊ?പ്പ?ണ്ണ- ശ്രീറാം ബാലാജി കൂട്ടുകെട്ടും പാരിസിലെത്തുന്നുണ്ട്. ഹീബ്രോണ്‍ ചലഞ്ച?ര്‍ കിരീടം നേടിയും മറ്റൊരു ചലഞ്ചര്‍ മത്സരത്തില്‍ ഫൈനല്‍ കളിച്ചും തുടര്‍ച്ചയായി രണ്ടാം തവണയാണ് സുമിത് ഒളിമ്പിക്‌സ് കളിക്കുന്നത്. 1996ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ ലിയാണ്ടര്‍ പേസ് ഇന്ത്യക്കായി ടെന്നിസില്‍ വെങ്കലം നേടിയതാണ് ഈയിനത്തില്‍ രാജ്യം ഇതുവരെ കുറിച്ച നേട്ടം. ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് (പുരുഷ സിംഗ്ള്‍സ്), സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിച് (വനിത സിംഗ്ള്‍സ്), ക്രൊയേഷ്യന്‍ ജോടികളായ നികൊളാ മെക്റ്റിച്- മേറ്റ് പാവിച് (പുരുഷ ഡബ്ള്‍സ്), ചെക്ക് റിപ്പബ്ലിക്കില്‍നിന്നെത്തുന്ന ബാര്‍ബറ ക്രജസിക്കോവ- കാതറിന സിനിയകോവ (വനിത ഡബ്ള്‍സ്), റഷ്യയുടെ അനസ്താസ്യ പാവ്‌ലിയുചെന്‍കോവ- ആന്‍ഡ്രി റുബലേവ് (മിക്‌സഡ് ഡബ്ള്‍സ്) എന്നിവരാണ് നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്മാര്‍.

Top