മേപ്പാടി: മുണ്ടക്കൈ ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷണങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ. മേപ്പാടി പഞ്ചായത്തിനെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
പുഴുവരിച്ച അരിയും മൈദയുമാണ് മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിൽ ഉണ്ടായിരുന്നത്. പഞ്ചായത്തിന് അകത്തേക്ക് കയറിയ പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിക്കുകയാണ്.