CMDRF

അമ്പമ്പോ! പ്രദർശനത്തിന് മുന്നേ കോടികൾ നേടി ദേവര

ഇതിനകം തന്നെ ദേവര ആകെ 12.95 കോടി രൂപ യുഎസ്സില്‍ അഡ്വാൻസായി നേടിയിരിക്കുന്നുവെന്നുമാണ് ഞെട്ടിപ്പിക്കുന്ന കളക്ഷൻ റിപ്പോര്‍ട്ട്.

അമ്പമ്പോ! പ്രദർശനത്തിന് മുന്നേ കോടികൾ നേടി ദേവര
അമ്പമ്പോ! പ്രദർശനത്തിന് മുന്നേ കോടികൾ നേടി ദേവര

ത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ജൂനിയര്‍ എൻടിആര്‍ ചിത്രം ദേവരയ്‍ക്ക് പ്രദര്‍ശനത്തിന് മുൻപേ ലഭിക്കുന്നത്. യുഎസിലെ പ്രീമിയര്‍ ഷോയുടെ 53057 ടിക്കറ്റുകളാണ് നിലവിൽ വിറ്റുപോയിരിക്കുന്നത്. യുഎസില്‍ ദേവരയ്‍ക്ക് പ്രീമിയര്‍ 1804 ഷോയാണ് ഉണ്ടാകുക. ഇതിനകം തന്നെ ദേവര ആകെ 12.95 കോടി രൂപ യുഎസ്സില്‍ അഡ്വാൻസായി നേടിയിരിക്കുന്നുവെന്നുമാണ് ഞെട്ടിപ്പിക്കുന്ന കളക്ഷൻ റിപ്പോര്‍ട്ട്.

കൊരടാല ശിവ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ലോകമൊന്നാകെ ദേവര വൻ ഹിറ്റാകും എന്നാണ് സിനിമാ ആരാധകര്‍ പ്രതീക്ഷിക്കുന്നത് , സെപ്‍തംബര്‍ 27നാണ് ദേവരയുടെ റിലീസ്. അതേസമയം ഇന്ത്യയില്‍ മാത്രമല്ല ജൂനിയര്‍ എൻടിആര്‍ ചിത്രത്തിന് വിദേശത്തും വലിയ സ്വീകാര്യതയുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

Also Read: എന്‍ടിആറിന്റെ വില്ലനായി സൈഫ് അലി ഖാന്‍; ‘ദേവര’യുടെ ട്രെയിലര്‍ പുറത്ത്

ചരിത്രമാകുമോ ദേവര ..

DEVARA- FILIM POSTER

ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ആഗോള ശ്രദ്ധയും വന്‍ വിജയവും നേടിയ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആര്‍ അഭിനയിക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകന്‍റേത് തന്നെയാണ്.

Also Read: ജൂനിയര്‍ എന്‍ടിആര്‍ ചിത്രം ദേവരയ്ക്ക് യു എ സര്‍ട്ടിഫിക്കറ്റ്

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍, കലൈയരസന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും അഭിനയിക്കുന്നു.

Top