CMDRF

ഗുസ്തി താരം വിനേഷ് ഫോഗട്ട് നീര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍

ഗുസ്തി താരം വിനേഷ് ഫോഗട്ട് നീര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍
ഗുസ്തി താരം വിനേഷ് ഫോഗട്ട് നീര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍

പാരിസ്: ഇന്ത്യന്‍ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ട് നീര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഭാരം കുറയ്ക്കാനായി രാത്രി മുഴുവന്‍ കഠിന പ്രയത്‌നമാണ് താരം നടത്തിയത്. ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട അറിയിപ്പ് പുറത്തുവരുമ്പോള്‍ വിനേഷ് ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തിന് 14 മണിക്കൂര്‍ മുന്‍പാണ് ഭാര പരിശോധന നടത്തുക. സെമി ഫൈനല്‍ മത്സരത്തിന് പിന്നാലെ താരത്തിന് ശരീര ഭാരം കൂടുതലെന്ന് കണ്ടെത്തിയിരുന്നു.

ഇതോടെയാണ് ഭാരം കുറയ്ക്കാനുള്ള തീവ്ര നടപടികളിലേക്ക് വിനേഷ് ഫോഗട്ട് നീങ്ങിയത്. പതിവ് ഭക്ഷണം പോലും താരം ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ രാവിലെ നടത്തിയ പരിശോധനയില്‍ താരത്തിന്റെ ഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. പാരിസ് ഒളിംപിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ നിലവിലെ 50 കിലോഗ്രാം വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവായ ജപ്പാന്‍ താരം സുസാകി യുയിയെ പരാജയപ്പെടുത്തിയാണ് വിനേഷ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പിന്നാലെ യുക്രെയ്ന്‍ താരം ഒക്സാന ലിവാച്ചിനെ പരാജയപ്പെടുത്തി സെമിയിലേക്കും വിജയിച്ചു. സെമിയില്‍ ക്യൂബന്‍ താരം യുസ്‌നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്‌കോറിന് സെമിയില്‍ വിജയിച്ചാണ് ഇന്ത്യന്‍ താരം സ്വര്‍ണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്.

Top