ഷാര്‍ജ: സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണെന്ന് എഴുത്തുകാരന് ബി. ജയമോഹന്. തമിഴന്മാരെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. കാട്ടില്‍ നിയമം ലംഘിച്ചു ബിയര്‍ കുപ്പികള്‍ എറിയുന്നവര്‍ക്ക് എതിരെയായിരുന്നു തന്റെ വിമര്‍ശനം. മലയാളി എഴുത്തുകാര്‍ക്ക് ഇത് മനസിലാവില്ലെന്നും അവരും ഇതുപോലെ ചെയ്യുന്നവരാണെന്നും ജയമോഹന് പറഞ്ഞു. എഴുത്തുകാരന് എന്ന നിലയില്‍ തനിക്ക് ആരുടേയും അംഗീകാരം വേണ്ട. ആര് എന്ത് പറഞ്ഞാലും യാതൊരു പ്രശ്നവുമില്ലെന്നും ജയമോഹന് പറഞ്ഞു.
മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ മലയാളി യുവാക്കളെ പെറുക്കി എന്നി വിളിച്ചതിനെ കുറിച്ച് ഷാര്‍ജ പുസ്തകോല്‍സവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരാണ് എന്നും തമിഴന്മാരെയും താന്‍ വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.