CMDRF

എസ്എഫ്ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

എസ്എഫ്ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍
എസ്എഫ്ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍

കണ്ണൂര്‍: സംസ്ഥാന നേതാക്കളെ വേദിയിലിരുത്തി എസ്എഫ്ഐക്കെതിരെ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. എസ്എഫ് ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് വിമര്‍ശനം. എസ്എഫ്ഐ ആത്മാര്‍ത്ഥമായ സ്വയം വിമര്‍ശനം നടത്തേണ്ട കാലമാണിതെന്നാണ് ബെന്യാമിന്റെ വിമര്‍ശനം.

മുന്‍കാലങ്ങളില്‍ എസ്എഫ്ഐക്കാരനുണ്ടാകണമെന്ന് കരുതിയ സംശുദ്ധി എവിടെയോക്കൊയോ നഷ്ടപ്പെട്ടിട്ടുണ്ടെന്നത് അംഗീകരിക്കണം. വിവാദങ്ങളില്‍ ചിലതെങ്കിലും ശരിയെന്ന് സമ്മതിക്കേണ്ടിവരും. വിവാദത്തില്‍പ്പെടുന്നയാള്‍ എന്തുകൊണ്ട് നേതൃനിരയിലേക്ക് വരുന്നുവെന്ന് പരിശോധിക്കണം. പ്രവര്‍ത്തകരും ഭാരവാഹികളും ചെയ്യുന്ന കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുകയും ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന കാലമാണിതെന്നും ബെന്യാമിന്‍ പറഞ്ഞു.

എല്ലാ കാലത്തും മാധ്യമവിചാരണയും വലതുപക്ഷ പ്രചാരണവും നടന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടും സംശുദ്ധിയും രാഷ്ട്രീയ ബോധത്തോടും ജാഗ്രതയോടും കൂടി സമൂഹത്തിലിടപെടുകയും ചെയ്യേണ്ട കാലമാണിത്. പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന് പുറമേക്ക് പറഞ്ഞാലും എന്നോട് വിയോജിച്ചാലും അങ്ങനെ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ബെന്യാമിന്‍ പറഞ്ഞു.

ഒരു തിരഞ്ഞെടുപ്പിലും ജയിച്ചില്ലെങ്കിലും പഴയകാലത്തെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് കലാലയം നല്‍കിയിരുന്ന സ്വീകാര്യത വലുതായിരുന്നു. ഇന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അറിയാവുന്ന എത്ര എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാംപസുകളിലുണ്ടെന്ന് ആത്മപരിശോധന നടത്തണമെന്നും ബെന്യാമിന്‍.

സി വി വിഷ്ണുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ, പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയര്‍ സംസാരിച്ചു

Top