സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു
സാഹിത്യകാരൻ ഹിരണ്യൻ അന്തരിച്ചു

അധ്യാപകനും സാഹിത്യകാരനുമായ കെ.കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്നു. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അന്തരിച്ച കഥാകാരി ഗീത ഹിരണ്യൻ ആണ് ഭാര്യ. കോളേജ് വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതി കൊണ്ടാണ് സാഹിത്യ രംഗത്തേക്ക് അദ്ദേഹം എത്തുന്നത്.

ഉച്ചക്ക് ഒരു മണി വരെയാണ് പൊതുദര്‍ശനം. രണ്ടുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം. മക്കൾ: ഉമ, ആനന്ദ്.

Top