CMDRF

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം

വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം
വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ കാര്‍ലോസ് അല്‍ക്കരാസിന് കിരീടം

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെ തകര്‍ത്ത് സ്പാനിഷ് മൂന്നാം സീഡ് താരം കാര്‍ലോസ് അല്‍ക്കരാസിന് കിരീടം. 6-2, 6-2, 7-6-നാണ് 21-കാരന്റെ ജയം. ഫൈനലിലുടനീളം അല്‍ക്കാരസിന്റെ ആധിപത്യമാണ് കണ്ടത്.

ജോക്കോവിച്ചിനെ ബാക്ക്ഫൂട്ടില്‍ നിര്‍ത്തി ഉജ്ജ്വലമായ റിട്ടേണുകളിലൂടെ തകര്‍ക്കുകയായിരുന്നു അല്‍ക്കരാസ്. അല്‍ക്കരാസിന്റെ തുടര്‍ച്ചയായതും കരിയറിലെ രണ്ടാമത്തേതുമായ വിംബിള്‍ഡണ്‍ കിരീടമാണിത്.

കഴിഞ്ഞ തവണയാണ് ആദ്യ കിരീടം നേടിയത്. അന്നും ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു വിജയം. അല്‍ക്കരാസിന്റെ കരിയറിലെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.

Top