‘എക്‌സി’ന് ബദലായ ‘ബ്ലൂസ്‌കൈ’ യുടെ ട്വിറ്റർ ബന്ധം?

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെപ്പോലെ തന്നെയാണ് ബ്ലൂസ്‌കൈ പേജ്

‘എക്‌സി’ന് ബദലായ ‘ബ്ലൂസ്‌കൈ’ യുടെ ട്വിറ്റർ ബന്ധം?
‘എക്‌സി’ന് ബദലായ ‘ബ്ലൂസ്‌കൈ’ യുടെ ട്വിറ്റർ ബന്ധം?

ലോൺ മസ്‌കി​ന്‍റെ മൈ​​ക്രോബ്ലോഗിങ് സൈറ്റായ ‘എക്‌സി’ന് ബദലായ ഒരു സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം ആണ് ‘ബ്ലൂസ്കൈ’. നിറത്തിന്‍റെയും ലോഗോയുടെയും കാര്യത്തിൽ ‘എക്‌സിനോട് സമാനമാണ് ബ്ലൂസ്കൈ. ‘ബ്ലൂസ്‌കൈ’ അതിവേഗം വളരുകയാണ്. ‘ട്വിറ്ററി’​ന്‍റെ മുൻ മേധാവി ജാക്ക് ഡോർസിയാണ് ‘ബ്ലൂസ്‌കൈ’ സൃഷ്ടിച്ചത്. ഒരൊറ്റ വ്യക്തിക്കോ സ്ഥാപനത്തിനോ സ്വന്തമല്ലാത്ത ട്വിറ്ററി​ന്‍റെ വികേന്ദ്രീകൃത പതിപ്പായിരിക്കും ‘ബ്ലൂസ്‌കൈ’ എന്നദ്ദേഹം നേരത്തെ പറയുകയുണ്ടായി.

എന്നാൽ 2024 മെയ് മാസത്തിൽ ബോർഡിൽ നിന്ന് പടിയിറങ്ങിയ ഡോർസി ഇപ്പോൾ ഇതിന് പിന്നിലുള്ള ടീമി​ന്‍റെ ഭാഗമല്ല. സെപ്റ്റംബറിൽ അദ്ദേഹം ത​ന്‍റെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കി. ഒരു യു.എസ് പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ എന്ന നിലയിൽ ചീഫ് എക്‌സിക്യൂട്ടിവായ ജെയ് ഗ്രാബറി​ന്‍റെ ഉടമസ്ഥതയിലാണ് ഇതിപ്പോൾ പ്രവർത്തിക്കുന്നത്.

Also Read: ഡൽഹിയിൽ ‘അതീവ ജാഗ്രത’ നിർദേശവുമായി ഗവർണർ വി.കെ.സക്സേന

എന്താണ് ബ്ലൂസ്‌കൈ?

‘ബ്ലൂസ്‌കൈ സ്വയം’ വിശേഷിപ്പിക്കുന്നത് ‘സോഷ്യൽ മീഡിയ’ എന്നാണെങ്കിലും ഇത് ഇതര വെബ്സൈറ്റുകളുമായി സാമ്യമുള്ളതാണ്. പേജി​ന്‍റെ ഇടതുവശത്തുള്ള ബാർ നിങ്ങൾ പ്രതീക്ഷിക്കുന്നതെല്ലാം കാണിക്കുന്നു. തിരച്ചിൽ, അറിയിപ്പുകൾ, ഒരു ഹോംപേജ് തുടങ്ങിയവ അവിടെയുണ്ട്. ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ആളുകൾക്ക് അവർക്ക് താൽപര്യമുള്ള കാര്യങ്ങൾ പോസ്റ്റ് ചെയ്യാനും അഭിപ്രായമിടാനും റീപോസ്റ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും എല്ലാം കഴിയും. ലളിതമായി പറഞ്ഞാൽ മുമ്പ് ‘ട്വിറ്റർ’ എന്നറിയപ്പെട്ടിരുന്ന ‘എക്സ്’ എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ.

മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെപ്പോലെ തന്നെയാണ് ബ്ലൂസ്‌കൈ പേജ്. എന്നാലിത് വികേന്ദ്രീകൃതമാണ് എന്നതാണ് പ്രധാന വ്യത്യാസം. കമ്പനിയുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത സെർവറുകളിൽ ഉപയോക്താക്കൾക്ക് അവരുടെ ഡേറ്റ ‘ഹോസ്റ്റ്’ ചെയ്യാനാകും. ഇതിനർത്ഥം, ‘ബ്ലൂസ്‌കൈ’യിൽ ഒരു നിർദിഷ്ട അക്കൗണ്ടിൽ പരിമിതപ്പെടുത്തുന്നതിനുപകരം ആളുകൾക്ക് വേണമെങ്കിൽ അവരുടെ സ്വന്തം അക്കൗണ്ട് ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യാനും കഴിയും. പുതിയതായി ജോയിൻ ചെയ്യുന്നയാൾക്ക് അവരുടെ ഉപയോക്തൃനാമത്തി​ന്‍റെ അവസാനത്തിൽ .bsky.social ഉണ്ടായിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

Top