ഷവോമിയുടെ പുതിയ 14T സീരീസ്

വെള്ളത്തിൻ്റെയും പൊടിയുടെയും സംരക്ഷണത്തിനായി IP68-റേറ്റിങും ഇതിനുണ്ട്

ഷവോമിയുടെ പുതിയ 14T സീരീസ്
ഷവോമിയുടെ പുതിയ 14T സീരീസ്

പുതു പുത്തൻ ഫീച്ചേഴ്സുമായി ടെക്ക് മേഖലയിൽ നിരവധി ​ഗാഡ്ജെറ്റുകളാണ് എത്തുന്നത്. ഐഫോണും, വാവെയ്‌യും ഉൾപ്പടെയുള്ള ബ്രാൻഡുകൾ പുതിയ സീരീസുകൾ അവതരിപ്പിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഷവോമിയും തങ്ങളു‍ടെ പുതിയ 14T സീരീസ് അവതരിപ്പിച്ചിരിക്കയാണ്. സെപ്റ്റംബർ 26 ന് ബെർലിനിൽ നടന്ന ഷവോമിയുടെ ആഗോള ലോഞ്ച് ഇവൻ്റിലാണ് ഷവോമി 14T, ഷവോമി 14T പ്രോ എന്നിവ പ്രഖ്യാപിച്ചത്.

Xiaomi 14T

6.67-ഇഞ്ച് ഡിസ്‌പ്ലേയും 144Hz വരെ റിഫ്രഷ് റേറ്റും 4,000 നിറ്റസ് ബ്രൈറ്റനെസ്സും ഉൾക്കൊള്ളുന്ന ഷവോമി 14T സീരീസിന് ഏറെ പ്രത്യേകതകളുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റുകളാണ് ഇവയിൽ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഷവോമി 13T ഫോണുകളുമായി സാ​ദൃശ്യമുള്ള ലെയ്ക്ക-ട്യൂൺ ചെയ്ത ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സീരീസിലും അവതരിപ്പിച്ചിരിക്കുന്നത്. ഷവോമി 14T, ഷവോമി 14T പ്രോ എന്നിവയിൽ 5,000 mAh ബാറ്ററി ആണുള്ളത്. ഇതു കൂടാതെ വെള്ളത്തിൻ്റെയും പൊടിയുടെയും സംരക്ഷണത്തിനായി IP68-റേറ്റിങും ഇതിനുണ്ട്. പ്രീമിയം മോഡലായ ഷവോമി 14T പ്രോയ്ക്ക് 50W വയർലെസ് ചാർജിങും ലഭ്യമാണ്. ഷവോമി 14T പ്രോ 12GB + 256GB മോഡലിന് ഏകദേശം 75,000 രൂപയാണ് വില. 12GB + 512GB മോഡലിന് 83,000 രൂപയും, ടോപ്പ് എൻഡ് 12GB + 1TB മോഡലിന് ഏകദേശം 94,000 രൂപയുമാണ് വില. ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ എന്നീ നിറങ്ങളിൽ ഇത് ലഭ്യമാണ്. അതെ സമയം ഷവോമി 14T, 12GB + 256GB മോഡലിന് ഏകദേശം 60,000 രൂപയും, 12GB + 512GB മോഡലിന് ഏകദേശം 65,000 രൂപയും ആണ് വില. ലെമൺ ഗ്രീൻ, ടൈറ്റൻ ബ്ലാക്ക്, ടൈറ്റൻ ഗ്രേ, ടൈറ്റൻ ബ്ലൂ എന്നീ നിറങ്ങളിൽ ഷവോമി 14Tയും ലഭ്യമാണ്.

Also Read:ഗ്യാലക്സി എം15 5ജി പ്രൈം എഡിഷന്‍ പുറത്തിറക്കി സാംസങ്

ഗൂഗിളിൻ്റെ ജെമിനി ചാറ്റ്‌ബോട്ട്, സർക്കിൾ ടു സെർച്ച്, എഐ നോട്ടുകൾ, എഐ റെക്കോർഡർ, എഐ സബ്‌ടൈറ്റിലുകൾ, എഐ ഫിലിം, എഐ ഇമേജ് എഡിറ്റിംഗ്, എഐ പോർട്രെയ്‌റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് എഐ ഫീച്ചറുകളും ഷവോമി 14T സീരീസിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ ശ്രേണിയിലെ ഈ രണ്ട് മോഡലുകളും പൊടി, ജല എന്നിവയെ പ്രതിരോധിക്കുന്നവയാണ്.

Top