ഇന്ത്യയിലെ എസ്.യു.വി. വിപണിയിൽ ഏറ്റവുമൊടുവിൽ എത്തിയ വാഹനമാണ് മഹീന്ദ്രയുടെ എക്സ്.യു.വി. 3XO. താരതമ്യേന കുറഞ്ഞ വിലയും സെന്മെൻ്റിലെ തന്നെ ആദ്യ ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് വലിയ ഡിമാൻ്റാണ് ബുക്കിങ്ങ് തുറന്നതോടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനോടകം തന്നെ 50,000-ത്തിൽ അധികം ബുക്കിങ്ങ് നേടിയതോടെ ഏതാനും മോഡലുകൾക്ക് എങ്കിലും കാത്തിരിപ്പ് കാലാവധിയും ഉയർന്നിരിക്കുകയാണെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. മഹിന്ദ്ര x യു.വി. 3XO-യുടെ ബുക്കിങ്ങ് ഏറ്റവുമധികം ലഭിച്ചിട്ടുള്ളത് AXS. AXSI വേരിയന്റുകൾക്ക് ആണെന്നാണ് റിപ്പോർട്ടുകൾ. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലെസ്റ്റർ, കണക്‌ടഡ് കാർ ഫീച്ചറുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ഇലക്ട്രിക്കലി അഡ്‌ജസ്റ്റബിൾ റിയർവ്യൂ മിറർ തുടങ്ങിയ ഫീച്ചറുകൾ നൽകിയാണ് എ.എക്‌സ്.5 വേരിയൻ്റ് എത്തുന്നത്. 10.69 ലക്ഷമാണ് ഇതിൻ്റെ എക്സ്‌ഷോറൂം വില.
അതുപോലെ തന്നെ ഫീച്ചർ സമ്പന്നമായാണ് എ.എക്സസ്.5 എൽ വേരിയൻന്റും എത്തുന്നത്. എ.എക്‌സ്.5 വേരിയൻ്റിൽ നൽകിയിട്ടുള്ള ഫീച്ചറുകൾക്കൊപ്പം ലെവൽ -2 അഡാസ്, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് പാർക്കിങ്ങ് ബ്രേക്ക്, കൂൾഡ് ഗ്ലൗ ബോക്‌സ് ഫീച്ചറുകളാണ് അധികമായി ഈ വേരിയന്റിൽ നൽകിയിട്ടുള്ളത്. 11.99 ലക്ഷം രൂപയാണ് ഈ പതിപ്പിൻ്റെ എക്‌സ്‌ഷോറും വില. ഉയർന്ന വേരിയന്റ്റായ എ.എക്സ്‌സ്.7 എൽ. വേരിയൻ്റുകൾക്കും ഭേദപ്പെട്ട ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ
ഈ എസ്.യു.വിയുടെ AX5, AXS L, MX3, MX3 പ്രോ എന്നീ വേരിയന്റുകളുടെ വിതരണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചിരിക്കുന്നത്. അതേസമയം, അടിസ്ഥാന മോഡലായ MX1, MX2, MX2 പ്രോ എന്നിവയുടേയും ഉയർന്ന വേരിയന്റുകളായ AX7, AX7 L എന്നിവയുടേയും വിതരണം ജൂൺ അവസാനത്തോടെയായിരിക്കും ആരംഭിക്കുക. AX7, AX7 L വേരിയൻ്റുകൾക്ക് മൂന്ന് മാസം വരെയാണ് ബുക്കിങ് കാലാവധി. അതേസമയം, അടിസ്ഥാന വേരിയന്റുകളുടെ ബുക്കിങ്ങ് കാലാവധി ആറ് മാസം വരെ നീളുമെന്നാണ് വിലയിരുത്തലുകൾ.
മൂന്ന് എൻജിൻ ഓപ്ഷനുകളിലായി ഒമ്പത് വേരിയൻ്റുകളിലായാണ് മഹീന്ദ്ര ഈ കോംപാക്ട് എസ്.യു.വി. വിപണിയിൽ എത്തിച്ചിരിക്കുന്നത്. എക്‌സ്.യു.വി. 3XO ഡീസൽ പതിപ്പിന് 9.99 ലക്ഷം രൂപ മുതൽ 14.99 ലക്ഷം രൂപ വരെയും പെട്രോൾ മോഡലിന് 7.49 ലക്ഷം രൂപ മുതൽ 15.49 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.