ഹമാസ് തലവൻ യഹിയ സിൻവർ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ല

പുറത്ത് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാപക പ്രതിഷേധങ്ങളാണ് ഇസ്രയേലിനെതിരെ വരുന്നത്

ഹമാസ് തലവൻ യഹിയ സിൻവർ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ല
ഹമാസ് തലവൻ യഹിയ സിൻവർ വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ ഭക്ഷണം കഴിച്ചിരുന്നില്ല

ടെൽ അവീവ്: ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെടുന്നതിന് മുമ്പ് മൂന്ന് ദിവസം വരെ ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇസ്രായേൽ ഫോറൻസിക് ഡോക്ടർമാരാണ് യഹിയ സിൻവാറിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ചെയ്തത്.

മുമ്പ് ജയിലിൽ കിടന്നിരുന്നതിനാൽ ഡിഎൻഎ സാമ്പിൾ എടുക്കുന്നതിനായി സിൻവാറിൻ്റെ ഒരു വിരൽ മുറിച്ചുമാറ്റിയതിന്റെ മെഡിക്കൽ റെക്കോർഡ് ഉണ്ടെന്നും ഇസ്രായേൽ നാഷണൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കുഗൽ വെളിപ്പെടുത്തി.

Also Read: ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി

മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതമേറ്റ സിൻവാർ മണിക്കൂറുകളോളം പാതിജീവനോടെ കിടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സിൻവാറിൻ്റെ മൃതദേഹം അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായി ഇസ്രായേൽ റിപ്പോർട്ടുകൾ പറയുന്നു. ഗാസ നേരിടുന്ന പട്ടിണിയുടെ ആഘാതം എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് സിൻവാറിന്റെ മരണമെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു.

പുറത്ത് വന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാപക പ്രതിഷേധങ്ങളാണ് ഇസ്രയേലിനെതിരെ വരുന്നത്. ഗാസയിൽ ഇസ്രായേൽ “പട്ടിണി യുദ്ധം” ആരംഭിച്ചെന്നും ഹമാസ് അംഗങ്ങൾക്ക് മാനുഷിക സഹായമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ആരോപണങ്ങളുയർന്നു. 2024 ഒക്ടോബർ 16ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് യഹിയ സിൻവാർ കൊല്ലപ്പെട്ടത്.

Top