യമഹയുടെ സൂപ്പര്‍ സ്റ്റാര്‍ ആര്‍ എക്‌സ് 100 പുതിയ രൂപത്തില്‍

യമഹയുടെ സൂപ്പര്‍ സ്റ്റാര്‍ ആര്‍ എക്‌സ് 100 പുതിയ രൂപത്തില്‍
യമഹയുടെ സൂപ്പര്‍ സ്റ്റാര്‍ ആര്‍ എക്‌സ് 100 പുതിയ രൂപത്തില്‍

ന്ത്യന്‍ ഇരുചക്രവാഹന വിപണിയിലെ ഐതിഹാസിക മോഡല്‍ ആര്‍ എക്‌സ് 100ന്റെ പുതിയ രൂപവുമായി യമഹ എത്തുന്നു. എന്നാല്‍ ആര്‍എക്‌സ് 100 എന്ന മോഡലിന്റെ പിന്‍ഗാമി എന്ന തരത്തിലെ മോഡലായിരിക്കില്ല. പകരം യമഹ തങ്ങളുടെ ക്ലാസിക് കാവ്യമായ ആര്‍എക്‌സ് 100ന് നല്‍കുന്ന ബഹുമാനമെന്ന നിലയില്‍ ‘ആര്‍എക്‌സ്’ ബാഡ്ജില്‍ ഒരുക്കുന്ന വാഹനമായിരിക്കും ഇതെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ പഴയപോലെ 100 സിസി എന്‍ജിനായിരിക്കില്ല പകരം 225.9 സിസി എന്‍ജിനുമായിട്ടായിരിക്കും പുതിയ ആര്‍എക്‌സ് എത്തുക. എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ മോട്ടര്‍സൈക്കിളുകളില്‍ കരുത്തിന്റെ പ്രാധാന്യം മനസിലാക്കി വിപണിയിലെത്തിയ വാഹനമായ ആര്‍എക്സ് 100ന് ജനങ്ങള്‍ക്കിടയിലുള്ള വികാരം മനസിലാക്കി തന്നെയാണ് യമഹ പുതിയ മോഡല്‍ ഒരുക്കുന്നത്. ആര്‍എക്സ് സീരിസിലുള്ള വാഹനങ്ങളോടുള്ള ഇഷ്ടക്കുടുതല്‍ അറിയുന്നതുകൊണ്ടുതന്നെയാണ് ടൂ സ്‌ട്രോക് രാജാക്കന്മാരായ വാഹനത്തിന് പിന്‍തലമുറക്കാരെ വിപണിയിലെത്തിക്കാത്തതെന്ന് യമഹ ഔദ്യോഗികമായി പറയുന്നു. ആര്‍എക്‌സ്സ് 100 പഴയ വിപണിയില്‍ എന്തായിരുന്നോ അതേ തലത്തില്‍ പുതിയ വിപണിയെ നോക്കിക്കണ്ടു വാഹനം വിപണിയിലെത്തിക്കാനാണ് യമഹ ശ്രമിക്കുന്നത്. പോയ കാലത്തെ താരങ്ങളായ റോയല്‍ എന്‍ഫീല്‍ഡ്, ജാവ, യെസ്ഡി എന്നീ കമ്പനികള്‍ പുതിയ തലമുറയ്ക്ക് ഇണങ്ങുന്ന വിധത്തില്‍ വിപണിയിലെത്തിച്ചിരുന്നു. ഇതിനു പിന്നാലെ ആര്‍എക്‌സ് വിപണിയിലെത്തിക്കുമെന്ന് സൂചനകള്‍ നിര്‍മാതാക്കള്‍ നല്‍കിയത് വാഹനപ്രേമികള പ്രതീക്ഷയിലാഴ്ത്തിയിരുന്നു.

Top