CMDRF

മെസ്സിയുടെ ജഴ്സി നമ്പര്‍ ഇനി യമാലിന്

മെസ്സിയുടെ ജഴ്സി നമ്പര്‍ ഇനി യമാലിന്
മെസ്സിയുടെ ജഴ്സി നമ്പര്‍ ഇനി യമാലിന്

ബാഴ്സലോണ: സ്പെയിന്‍ യുവതാരം ലാമിന്‍ യമാലിന്റെ പുതിയ നമ്പര്‍ ജഴ്സി പ്രഖ്യാപിച്ച് എഫ്സി ബാഴ്സലോണ. ലിയോണല്‍ മെസ്സി തുടക്കകാലത്ത് കളിച്ചിരുന്ന 19- നമ്പര്‍ ജഴ്സി അണിഞ്ഞാണ് താരം അടുത്ത സീസണ്‍ മുതല്‍ കളിക്കുക. വീഡിയോ പങ്കുവെച്ചാണ് ബാഴ്സലോണ സാമൂഹികമാധ്യമങ്ങളില്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ 27- നമ്പര്‍ ജഴ്സിയിലാണ് താരം കളിച്ചിരുന്നത്. 17- വയസ്സില്‍ തന്നെ സ്പെയിനിന്റെയും ബാഴ്സലോണയുടെയും പ്രധാന താരമായി മാറിയ യമാല്‍ ആഘോഷിക്കപ്പെടുകയാണ്.

സ്പെയിനിന്റെ യൂറോകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യമാലിനെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പര്‍ താരം മെസിയുടെ സമാന നീക്കങ്ങളും ഫിനിഷിംഗിലൂടെയുമാണ് ലാമിന്‍ യമാല്‍ ലോകശ്രദ്ധ നേടുന്നത്. 19- നമ്പര്‍ ജഴ്സിയില്‍ നിന്ന് 10- നമ്പര്‍ ജഴ്സിലേക്ക് താരം ഭാവിയില്‍ വളരുമെന്നാണ് ബാഴ്സലോണയുടെ പ്രതീക്ഷ. സ്പെയിന് വേണ്ടിയും 19- നമ്പറിലാണ് താരം കളിക്കുന്നത്. അതേസമയം, സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തുടരും. താരവുമായുള്ള കരാര്‍ 2025വരെ നീട്ടിയതായി ക്ലബ്ബ് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Top