CMDRF

യാഡിലെ പണി; ശനിയും ഞായറും ട്രെയിൻ സർവീസുകളിൽ മാറ്റം, 2 തീവണ്ടികള്‍ റദ്ദാക്കി

ഞായറാഴ്ച മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം.

യാഡിലെ പണി; ശനിയും ഞായറും ട്രെയിൻ സർവീസുകളിൽ മാറ്റം, 2 തീവണ്ടികള്‍ റദ്ദാക്കി
യാഡിലെ പണി; ശനിയും ഞായറും ട്രെയിൻ സർവീസുകളിൽ മാറ്റം, 2 തീവണ്ടികള്‍ റദ്ദാക്കി

കൊച്ചി: അങ്കമാലി യാഡിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തന്നെ ഏതാനും ട്രെയിൻ സർവീസുകളിൽ മാറ്റം. ഞായറാഴ്ച മുതലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം ഉണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം.

ഞായറാഴ്ച രാവിലെ 7.20-ന് പുറപ്പെടുന്ന പാലക്കാട് – എറണാകുളം ജങ്ഷൻ മെമു (06797), കൂടാതെ ഉച്ചയ്ക്ക് 2.45-ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ – പാലക്കാട് മെമു (06798) എന്നീ സർവീസുകൾ പൂർണമായി റദ്ദാക്കി.

അതേസമയം തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) ശനിയാഴ്ച ആലുവയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് (12076) ഞായറാഴ്ച എറണാകുളം ജങ്ഷനിൽ സർവീസ് നിർത്തും.

Also Read: അര്‍ജുന്റെ കുടുംബത്തെ അപമാനിച്ച സംഭവം; കേസെടുത്ത് പൊലീസ്

SYMBOLIC IMAGE

തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്സ്പ്രസ് (16302) എറണാകുളം ​ടൗണിലും കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ( 16308) ഷൊർണൂരിലും ഞായറാഴ്ച സർവീസ് അവസാനിപ്പിക്കും.

പാലക്കാട് നിന്നും തൂത്തുക്കുടിയിലേക്കുള്ള പാലരുവി എക്സ്പ്രസ് (16792) ഞായറാഴ്ച ആലുവയിൽ നിന്ന് വൈകിട്ട് 6.05-ന് ആകും പുറപ്പെടുക. പാലക്കാടിനും ആലുവയ്ക്കും ഇടയിൽ സർവീസ് റദ്ദാക്കും.

കൂടാതെ കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12075) ഞായറാഴ്ച എറണാകുളം ജങ്ഷനിൽ നിന്ന് വൈകിട്ട് 5.25ന് പുറപ്പെടും. കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ സർവീസ് റദ്ദാക്കും.

Also Read: പീഡന വിവരം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടു: പൃഥ്വിരാജ്

ഷൊർണൂർ – തിരുവനന്തപുരം വേണാട് എക്സ്പ്രസ് (16301) ഞായറാഴ്ച വൈകിട്ട് 7.50ന് ഷൊർണൂരിൽ നിന്ന് സർവീസ് ആരംഭിക്കും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ സർവീസ് റദ്ദാക്കും.

Top