CMDRF

നേട്ടങ്ങളുടെ നെറുകയിൽ ഇന്ത്യന്‍ ടീമും, താരവും

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാസ്ബോള്‍ ശൈലി മത്സരത്തിന്റെ മാറ്റ് കൂട്ടി

നേട്ടങ്ങളുടെ നെറുകയിൽ ഇന്ത്യന്‍ ടീമും, താരവും
നേട്ടങ്ങളുടെ നെറുകയിൽ ഇന്ത്യന്‍ ടീമും, താരവും

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് രോഹിത് ശര്‍മയ്‌ക്കൊപ്പം പൂരപറമ്പാക്കി മാറ്റിയ ഇന്ത്യന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ സ്വന്തം പേരില്‍ നിരവധി റെക്കോഡുകള്‍ കൂടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 51 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സറുകളും 72 റണ്‍സാണ് മത്സരത്തിലാകെ ജയ്‌സ്വാള്‍ എറിഞ്ഞു വീഴ്ത്തിയത്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കാലഘട്ടത്തില്‍ ജയ്‌സ്വാള്‍ ഇതുവരെ
1166 റണ്‍സാണ് സ്വന്തമാക്കിയത്.

ഒരു ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്‌കോർ. 2021-23 വര്‍ഷത്തില്‍ 1159 റണ്‍സ് നേടിയ അജിങ്ക്യ രഹാനയുടെ റെക്കോഡാണ് താരം തകർത്തത്. ഇന്ത്യന്‍ ഓപ്പണര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി എന്ന നേട്ടവും ജയ്‌സ്വാള്‍ സ്വന്തമാക്കി. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ജയ്‌സ്വാളിനും മുന്നിലുള്ളത്.

Also Read: വിജയത്തിലേക്ക് പന്തെറിയാൻ ഇന്ത്യ; കാലാവസ്ഥ റിപ്പോർട്ട്

31 പന്തിലാണ് ബംഗ്ലാദേശിനെതിരെ ജയ്‌സ്വാള്‍ അര്‍ദ്ധ ശതകം കുറിച്ചത്. 437 റണ്‍സ് പിറക്കുകയും 18 വിക്കറ്റുകള്‍ പൊഴിയുകയും ചെയ്ത നാലാം ദിവസത്തെ കളി, ടെസ്റ്റിന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയും ബാക്കി വെക്കുന്നു. ടെസ്റ്റിലെ റണ്‍വേട്ടയില്‍ റെക്കോഡുകള്‍ സൃഷ്ടിച്ച ഇന്ത്യ 50 റണ്‍സ് മുതല്‍ 250 റണ്‍സ് വരെ സ്വന്തം പേരിലാക്കി.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാസ്ബോള്‍ ശൈലി മത്സരത്തിന്റെ മാറ്റ് കൂട്ടി. 34.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 285 റണ്‍സടിച്ച് 52 റണ്‍സ് ലീഡോടെ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ കളി അവസാനിക്കുമ്പോള്‍ ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റും വീഴ്ത്തി നിയന്ത്രണം ഏറ്റെടുത്തു.

Top