CMDRF

‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായി ; ചിത്രം ഏറെ പ്രിയപ്പെട്ടത് : വിനീത് ശ്രീനിവാസന്‍

‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായി ; ചിത്രം ഏറെ പ്രിയപ്പെട്ടത് : വിനീത് ശ്രീനിവാസന്‍
‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായി ; ചിത്രം ഏറെ പ്രിയപ്പെട്ടത് : വിനീത് ശ്രീനിവാസന്‍

പ്രില്‍ മാസത്തെ പ്രധാന റിലീസുകളില്‍ ഒന്നാണ് പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലറിനെല്ലാം വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത്.

സിനിമയുടെ ഫൈനല്‍ മിക്‌സിങ് പൂര്‍ത്തിയായതായാണ് വിനീത് അറിയിച്ചിരിക്കുന്നത്. സിനിമ എത്രയും വേഗം തിയേറ്ററുകളില്‍ എത്തിക്കാനായി കാത്തിരിക്കുന്നുവെന്നും ഈ ചിത്രം ഏറെ പ്രിയപ്പെട്ടതാണെന്നും വിനീത് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഏപ്രില്‍ 11 നാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്‌മണ്യം ആണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മ്മിക്കുന്നത്. ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഹൃദയത്തിന്റെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, വൈ ഗീ മഹേന്ദ്ര, ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top