കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടന്ന സിപിഎം ദക്ഷിണ മേഖല റിപ്പോര്‍ട്ടില്‍ എസ്എന്‍ഡിപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം ദേശീയ ജന. സെക്രട്ടറി സിതാറാം യെച്ചൂരി. എസ്എന്‍ഡിപിയില്‍ സംഘ്പരിവാര്‍ നുഴഞ്ഞുകയറിയെന്നായിരുന്നു യെച്ചൂരിയുടെ ആരോപണം.
സിപിഎമ്മിന് ലഭിച്ചിരുന്ന എസ്എന്‍ഡിപി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. അത് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വേണം. വെള്ളവും മത്സ്യവും പോലെയാണ് സിപിഎമ്മും ജനങ്ങളും തമ്മിലുള്ള ബന്ധം. ജനങ്ങളുടെ ഇടയിലേക്ക് പാര്‍ട്ടി കൂടുതല്‍ ഇറങ്ങിച്ചെല്ലണം. ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ കഴിയണം. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉണ്ടായിട്ടും നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. വരും നാളുകളിലും അതിന് സമാനമായ പ്രവര്‍ത്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംവി ഗോവിന്ദനും സംഘപരിവാറിന്റെ എസ്എന്‍ഡിപി നുഴഞ്ഞുകയറ്റത്തില്‍ ആരോപണമുന്നയിച്ചിരുന്നു.